Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സിങ്കം വന്നു മരണവും കുറഞ്ഞു... ഏറ്റവും കുറവ്‌ റോഡപകടങ്ങളും മരണങ്ങളും നടന്നത്‌ കഴിഞ്ഞ വര്‍ഷം

12 MARCH 2014 11:42 PM IST
മലയാളി വാര്‍ത്ത.

സിങ്കം വന്നു കുടിയും നിന്നു ഒപ്പം, റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞു. എന്നാണ്‌ ഔദ്യോഗിക കണക്ക്‌. ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ നടപ്പിലാക്കിയ ധീരമായ നടപടികള്‍ പൊതുജനം ഏറ്റെടുത്തതോടെയാണ്‌ റോഡപകടങ്ങളില്‍ ഗണ്യമായ കുറവ്‌ കണ്ടത്‌. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറവ്‌ റോഡപകടങ്ങളും മരണങ്ങളും നടന്നതു കഴിഞ്ഞവര്‍ഷമാണെന്നാണ്‌ സംസ്‌ഥാന ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

2011ല്‍ 35216 റോഡപകടങ്ങളില്‍ 4145 പേര്‍ മരിക്കുകയും 41379 പേര്‍ക്കു പരുക്കേല്‍ക്കുകയും 2012ല്‍ 36174 റോഡപകടങ്ങളില്‍ 41915 പേര്‍ക്കു പരുക്കേല്‍ക്കുകയും 4286 പേര്‍ മരിക്കുകയും ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ഇത്‌ 35215 അപകടങ്ങളില്‍ 4258 മരണവും 40346 പേര്‍ക്കു പരുക്കുമായി.

കഴിഞ്ഞ മൂന്നുവര്‍ഷം പോലീസ്‌ നടത്തിയ വാഹന പരിശോധനയില്‍ 152.5 കോടി രൂപയാണ്‌ പിഴ ഇനത്തില്‍ ലഭിച്ചത്‌. ഹെല്‍മറ്റ്‌ പരിശോധനയില്‍ പിഴയായി 39 കോടി രൂപയും ലഭിച്ചിട്ടുണ്ട്‌. ഇത്തരത്തില്‍ ഏറ്റവുമധികം തുക പിഴയായി ലഭിച്ചിരിക്കുന്നത്‌ കഴിഞ്ഞ വര്‍ഷമാണ്‌.

മോട്ടോര്‍വാഹന വകുപ്പു നിയമങ്ങള്‍ കര്‍ശനമാക്കിയതാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കഴിഞ്ഞവര്‍ഷം റോഡപകട മരണനിരക്കു കുറയാന്‍ കാരണമെന്നാണു വിയിരുത്തല്‍ . റോഡപകടങ്ങളില്‍ മരിക്കുന്നതില്‍ 60 ശതമാനവും 25 വയസിന്‌ താഴെയുള്ളവരാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

ഇരുചക്രവാഹനാപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം കുത്തനെ കൂടി. 2011ല്‍ ഇരുചക്ര വാഹനാപകടങ്ങളില്‍ 1353 പേരും 2012ല്‍ 1434 പേരും മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 1728 പേരാണ്‌ ബൈക്കപകടങ്ങളില്‍ മാത്രം മരിച്ചത്‌. ഇതില്‍ പകുതിയിലധികവും 20 വയസില്‍ താഴെയുള്ളവരാണ്‌. അമിതവേഗമാണ്‌ 80 ശതമാനം ബൈക്കപകടങ്ങള്‍ക്കും കാരണം.

2011 മുതല്‍ 2013 വരെ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ഇടിച്ച്‌ 630 പേരും പ്രൈവറ്റ്‌ ബസ്‌ ഇടിച്ചു 1903 പേരും മരണപ്പെട്ടു. രാജ്യാന്തരനിലവാരത്തിലേക്ക്‌ ഉയര്‍ത്തിയ ദേശീയപാതയിലേയും സംസ്‌ഥാന പാതയിലേയും വാഹനാപകടങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം കുറയ്‌ക്കാന്‍ സാധിച്ചു.

2011ല്‍ വാഹനാപകടങ്ങളില്‍ ദേശീയപാതയില്‍ 1432 പേരും സംസ്‌ഥാനപാതയയില്‍ 836 പേരും മരിച്ചു. 2012ല്‍ യഥാക്രമം ഇത്‌ 1444, 919 എന്ന കണക്കിലാണ്‌. കഴിഞ്ഞവര്‍ഷം ഇത്‌ 885,1336 എന്ന നിരക്കിലാണ്‌. ദേശീയ, സംസ്‌ഥാന പാതകളില്‍ കാമറകള്‍ സ്‌ഥാപിച്ചതാണ്‌ അപകടങ്ങള്‍ കുറയാന്‍ കാരണമെന്ന്‌ സംസ്‌ഥാന ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയിലെ ഉദ്യോഗസ്‌ഥര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (2 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (2 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (2 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (2 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (3 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (6 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (7 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (7 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (7 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (7 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (7 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends