Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

സുനിയുടെ അറസ്റ്റ് വിവാദങ്ങള്‍ ബാക്കി

25 FEBRUARY 2017 12:14 PM IST
മലയാളി വാര്‍ത്ത

ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാനാണ് നടിയെ തട്ടിക്കൊണ്ടു പോയതെന്ന സുനിയുടെ മൊഴി കണ്ണടച്ച് വിഴുങ്ങാനാവില്ല. നടിയുടെ പരാതിയിലെ ചില പരാമര്‍ശങ്ങളും കൂട്ടു പ്രതികള്‍ നല്‍കിയ മൊഴിയും ഇത് മറ്റാരോ ആസൂത്രണം ചെയ്ത ക്വട്ടേഷനാണിതെന്ന് സുനി പറഞ്ഞതായി നടിയുടെ മൊഴിയില്‍ ഉണ്ട്. ഇതാരെന്ന ചോദ്യത്തിന് താന്‍ വെറുതെ ഭയപ്പെടുത്താന്‍ പറഞ്ഞതാണെന്നാണ് സുനി പറയുന്നത്. ക്വട്ടേഷന്‍ ഇടപാടാണെന്ന് പറഞ്ഞാണ് സുനി മാര്‍ട്ടിനൊഴികെയുള്ള കൂട്ടു പ്രതികളെ വിളിച്ചത്. സംഭവശേഷം മറ്റാരെയോ വിളിച്ച് കാര്യം നിര്‍വഹിച്ച വിവരം പൊട്ടിച്ചിരിച്ചു കൊണ്ട് സുനി പറഞ്ഞതായും മണികണ്ഠനും പ്രദീപും മൊഴി നല്‍കിയിരുന്നു

ഇതാരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നടിയോട് സഹകരിക്കാത്ത പക്ഷം തമ്മനത്തെ ഫ്‌ലാറ്റില്‍ കൊണ്ടു പോയി പീഡിപ്പിക്കുമെന്നും മയക്കുമരുന്ന് കുത്തി വയ്ക്കുമെന്നൊക്കെ സുനി പറഞ്ഞിരുന്നു. ഇതെല്ലൊം ഇപ്പോള്‍ സുനി നിഷേധിക്കുകയാണ്. സംഭവശേഷം ഒരു വീടിന്റെ മതില്‍ചാടി സുനി ഒററയക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് വീടിന്റെ മതില്‍ ചാടി സുനി ഒറ്റയ്ക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. മറ്റ് പ്രതികളെ ഒഴിവാക്കി സുനി ആരെയാണ് കണ്ടതെന്നോ ഇവര്‍ തമ്മിലുള്ള ബന്ധം എന്താണെന്നോ ഇനിയും വ്യക്തമായിട്ടില്ല ഒരു സുഹൃത്തിനെ കാണാന്‍ പോയതാണെന്നും ഇയാള്‍ മദ്യലഹരിയിലാണെന്നുമാണ് സുനിയുടെ മൊഴി.

വാതില്‍ തുറക്കാത്ത സുഹൃത്തിന്റെ വീട്ടിനു മുന്നില്‍ സുനി ഇരുപതു മിനിറ്റോളം ചിലവിട്ടു എന്ന് വിശ്വസിക്കേണ്ടിവരും.ഗാന്ധി നഗര്‍ ഭാഗത്ത് മറ്റൊരു ഫ്‌ലാറ്റിലും സംഘമെത്തിയതായി സൂചനയുണ്ട്. ഇതു സംബന്ധിച്ചും പോലീസ് മൗനം പാലിക്കുകയാണ്. സുനി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയ രീതിയും ,സംശയം ജനിപ്പിക്കുന്നതാണ്. പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണുമടക്കം അഭിഭാഷകന് സുനി കൈമാറിയിരുന്നു. ഇത് മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്ന സംശയം പോലീസിനുണ്ട്. സുനി കീഴടങ്ങാന്‍ എത്തിയപ്പോഴേക്കും അഭിഭാഷകരുടെ പിന്തുണ ഉണ്ടായിരുന്നു. മറ്റാരുടെയെങ്കിലും തുണയില്ലാതെ പോലീസിനെ വെട്ടിച്ചുള്ള ഓട്ടത്തിനിടയില്‍ ഇതെല്ലാം സുനിക്ക് ഏര്‍പ്പാടാക്കാനാവില്ല. നല്ല പരിശീലനം കിട്ടിയ മട്ടിലാണ് സുനി പോലീസിന്റെ ചോദ്യങ്ങളെ നേരിട്ടത്. സുനിയിലും കൂട്ടു പ്രതിയിലും കേസൊതുങ്ങുന്ന മട്ടിലാണിപ്പോള്‍ നീങ്ങുന്നത്.

പുഞ്ചിരിയോടെ ജയിലിലേക്ക് നടിയെ ആക്രമിച്ച കേസില്‍ കീഴടങ്ങിയ പള്‍സര്‍ സുനിയും വിജീഷും കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത് നിറചിരിയോടെ. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം വെള്ളിയാഴ്ച വൈകിട്ട് 2.45 ഓടെ ജില്ലാ ജയിലിലെത്തിച്ചു. റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജയിലിനകത്തെ കവാടത്തില്‍ ആന്റി ഗുണ്ടാസ്‌ക്വാഡിന്റെ സംരക്ഷണ വലയത്തിലാണ് സുനിയെ കൊണ്ടു വന്നത്. കൂട്ടുപ്രതിവിജീഷിലും യാതൊരു വിധ ഭാവ വ്യത്യാസവും പ്രകടമായിരുന്നില്ല. മറ്റു തടവുകാര്‍ക്കൊപ്പം ഇരുവരെയും രണ്ട് സെല്ലുകളിലായാണ് പാര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ പരസ്പരം കാണുന്നതും സംസാരിക്കുന്നതും ഒഴിവാക്കാനാണ് രണ്ടു സെല്ലുകളിലായി പാര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ ജയില്‍ അധികൃതരുടെ സൂക്ഷ്മ നിരീഷണത്തിലായിരിക്കും. വൈകിട്ട് നാലോടെ നടപടികള പൂര്‍ത്തിയാക്കി പ്രതികളെ സെല്ലുകളിലേക്ക് മാറ്റുകയായിരുന്നു. 

സുനി മികച്ച നടന്‍ ഷൂട്ടിങ് ആവശ്യത്തിനല്ല നടി കൊച്ചിയിലേക്ക് വന്നതെന്ന് സംവിധായകനും നടനുമായ ലാല്‍. മറ്റൊരു നടിയുടെ വീട്ടിലേക്ക് പോകാന്‍ നടി ആവശ്യപ്പെട്ട പ്രകാരം വാഹനം വിട്ടുകൊടുക്കുകയായിരുന്നുവെന്നും ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുനി സെറ്റിലെ ഡ്രൈവറായിരുന്നില്ല, വാടകക്കെടുത്ത വാഹനത്തിലെ ഡ്രൈവറായിരുന്നു. സിനിമയുടെ ആവശ്യത്തിന് ഗോവയിലും മറ്റും പോയപ്പോള്‍ വളരെ നല്ല സ്വഭാവം കൊണ്ട് സുനി എല്ലാവരുടെയും പ്രീതി നേടി. മിടുക്കനും മര്യാദക്കാരനുമായിട്ടാണ് അന്ന് പ്രവര്‍ത്തിച്ചത്. ഇപ്പോഴാണ് അവന്‍ നല്ലൊരു നടനായിരുന്നു എന്ന് മനസ്സിലാകുന്നത്. പെരുമാറ്റത്തിനപ്പുറം സ്വഭാവം മോശമാണെന്ന് കണ്ടെത്താനുള്ള ദിവ്യദൃഷ്ടിയൊന്നും എനിക്കില്ല. സംഭവം കഴിഞ്ഞപ്പോള്‍ മാര്‍ട്ടിന്റെ പെരുമാറ്റത്തില്‍ അഭിനയം മണത്തു, അതുകൊണ്ടാണ് അവനെ വിടാതെ പിടിച്ച് നിര്‍ത്തിയത്. അത് കേസിന് ഗുണമായി. സംഭവത്തില്‍ പ്രതികള്‍ തമ്മില്‍ ഗൂഡാലോചനയുണ്ടാകാം, എന്നാല്‍ ക്വട്ടേഷനാണെന്ന് സുനി പറഞ്ഞത് വിശ്വസനീയമല്ലലാല്‍ പറഞ്ഞു.

കേസിനെ സഹായിക്കാനിടപെട്ട ആന്റോ ജോസഫിനെതിരെ അപവാദപ്രചരണമുണ്ടായത് സങ്കടമാണ്. ദിലീപിനെയും അനാവശ്യമായി ഇതിലേക്ക് വലിച്ചിട്ടു. ന്യൂജനറേഷന്‍ സിനിമകളുടെ സെറ്റില്‍ മയക്കുമരുന്നുപയോഗിക്കുന്നു എന്നത് വ്യാജപ്രചാരണമാണ്. സിനിമ രംഗത്ത് കൂടുതല്‍ ജാഗ്രത കൊണ്ടുവരാനുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുന്നു. സെറ്റില്‍ വരുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിവെക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ നന്നായിരിക്കുമെന്നും ലാല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (7 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (14 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (18 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (27 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (32 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (36 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (38 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (45 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (50 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (59 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Malayali Vartha Recommends