Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാമേഖലയില്‍ തീപിടിത്തം; രണ്ട് കെട്ടിടങ്ങള്‍ കത്തിനശിച്ചു

26 FEBRUARY 2017 09:06 AM IST
മലയാളി വാര്‍ത്ത

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം തീപിടിത്തം.. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് സമീപമാണ് തീപിടിത്തമാണുണ്ടായത്. ചവറുകൂനയില്‍നിന്നുമാണ് തീപടര്‍ന്നിരിക്കുന്നത്. ഇവിടെയുള്ള ഗോഡൗണിനും പോസ്റ്റ് ഓഫീസും പൂര്‍ണമായും കത്തിനശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരു കമാന്‍ഡോയ്ക്കും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതീവ സുരക്ഷ മേഖലയിലാണ് തീപിടിത്തമാണുണ്ടായത്. ക്ഷേത്രത്തിന്റെ സുരക്ഷ ജീവനക്കാര്‍ സിസിടിവി ക്യാമറയിലാണ് തീപടര്‍ന്നത് കണ്ടത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് ജീവനക്കാരെ അറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിലേക്ക് തീ പടര്‍ന്നു പിടിക്കാതിരിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇത് നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിന് കാരണമാക്കി. പുലര്‍ച്ചെ മൂന്നേകാലോടെയാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ചവര്‍കൂനയില്‍ നിന്നും തീപടരുകയായിരുന്നുവെന്നാണ് പ്രഥമീക നിഗമനം.

പ്രദേശത്ത് മാലിന്യം കൂട്ടിയിട്ടിരുന്നതിനെ പറ്റി നേരത്തെയും നാട്ടുകാരുടെ പരാതികള്‍ ഉയര്‍ന്നിരുന്നു. പോസ്റ്റ് ഓഫീസില്‍ പഴയ പാഴ് വസ്തുക്കള്‍ അടക്കം ചാക്കില്‍കെട്ടി സൂക്ഷിക്കാറുണ്ട്. തീപടര്‍ന്നയുടന്‍തന്നെ അടുത്തുള്ള പെട്രോള്‍ പമ്പുകളും കല്യാണമണ്ഡപങ്ങളും സുരക്ഷിതമാക്കിയത് വന്‍ ദുരന്തം ഒഴിവാക്കി.

കഴിഞ്ഞദിവസം കോഴിക്കോട് മിഠായി തെരുവിലും തീപിടിത്തം ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends