Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദൃശ്യങ്ങള്‍ കൂട്ടുപ്രതികളെക്കൂടാതെ കോയമ്പത്തൂരിലെ ചിലരെയും സുനി കാണിച്ചതായി സംശയം; ദൃശ്യങ്ങളുടെ കോപ്പിയുണ്ടെന്ന് സൂചന

26 FEBRUARY 2017 10:59 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയും വിജീഷും ഒളിവില്‍ താമസിച്ചിരുന്ന വീട് കണ്ടെത്തി. കോയമ്പത്തൂര്‍ ശ്രീറാം നഗറിലെ വീട്ടിലാണ് ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്നത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി തെളിവെടുപ്പ് നടത്തുകയാണ്. ഇതിനിടെ കോയമ്പത്തൂരില്‍ സുനിയെ സഹായിച്ച ചാര്‍ളി എന്നയാള്‍ ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലും തുടരുകയാണ്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ പീളമേട്ടിലെ ടവറിന് കീഴിലാണ് അവസാനമായി ഉപയോഗിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തി. സുനി കോടതിയില്‍ എത്താന്‍ ഉപയോഗിച്ച പള്‍സര്‍ ബൈക്കിന്റെ ഉടമയെയും പൊലീസ് പിടികൂടി. പീളമേട് സ്വദേശി സെല്‍വന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് സുനി ഉപയോഗിച്ചത്.

അതേസമയം, ദൃശ്യങ്ങള്‍ കൂട്ടുപ്രതികളെക്കൂടാതെ കോയമ്പത്തൂരിലെ ചിലരെയും സുനി കാണിച്ചതായി പൊലീസ് സംശയിക്കുന്നു. ഒരുമിച്ചിരുന്നു മദ്യപിക്കുമ്പോള്‍ സുനി തന്നെ ദൃശ്യങ്ങള്‍ കാണിച്ചെന്ന് കൂട്ടുപ്രതിയായ മണികണ്ഠന്‍ നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍, ഇത് മറ്റെവിടേക്കെങ്കിലും പകര്‍ത്തിയോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇക്കാര്യം ചോദിച്ചെങ്കിലും സുനി കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഒളിവില്‍ പോയ ചാര്‍ളിയെ പിടികൂടിയാല്‍ മാത്രമേ, ഇക്കാര്യത്തില്‍ വ്യക്തത വരൂയെന്നാണ് പൊലീസ് പറയുന്നത്.

ഇതിനിടെ നടിയെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന് പ്രതികള്‍ ആവര്‍ത്തിക്കുമ്പോഴും അക്കാര്യം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഗൂഢാലോചനയെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. നടിയെ ആക്രമിക്കുന്ന രംഗം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ കണ്ടെടുക്കണം. വിളിച്ചയാളുകളുടെ കൂടുതല്‍ വിവരങ്ങള്‍, അവരുമായി പ്രതികള്‍ക്കുള്ള ബന്ധം, കോയമ്പത്തൂരിലേക്ക് കടക്കാനും അവിടെ ഒളിവില്‍ കഴിയാനും ഒത്താശചെയ്തവരുടെ വിശദാംശങ്ങള്‍ എന്നിവയും അറിയേണ്ടതുണ്ട്. പ്രതികള്‍ക്കുവേണ്ടി വക്കാലത്തെടുത്ത അങ്കമാലിയിലെ അഡ്വ. ഇസി പൗലോസ് കോടതിയില്‍ ഹാജരാക്കിയ മൊബൈല്‍ ഫോണിന്റെ കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends