Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

മറ്റൊരു ഗോവിന്ദചാമിയോ? ഗൂഢാലോചനയില്‍ ഞെട്ടി കേരളം, പള്‍സറിനു പിന്നിലാര്?

26 FEBRUARY 2017 12:09 PM IST
മലയാളി വാര്‍ത്ത

രണ്ടോ മൂന്നോ ഡ്രൈവര്‍മാരുടെ നേതൃത്വത്തിലരങ്ങേറിയ ബ്ലാക്‌മെയില്‍ നാടകമെന്ന തിരക്കഥ പൊളിയുന്നു. സിനിമകള്‍ കുറഞ്ഞ്, സാമ്പത്തികമായി ബുദ്ധിമുട്ടിയ നടിയില്‍ നിന്ന് അതും ബ്ലാക് മണി കണ്ടെത്തുക ബുദ്ധിമുട്ടായ ഈ സമയം 50 ലക്ഷം രൂപ തട്ടിയെടുക്കുവാന്‍ വേണ്ടിയാണ് ഈ അക്രമവും പീഡനവുമെന്ന് വിശ്വസിക്കാന്‍ ചോറു കഴിക്കുന്ന മലയാളിക്കു പ്രയാസം. മാധ്യമങ്ങള്‍ ഒന്നടങ്കം ഗൂഢാലോചനയെന്ന ക്രിമിനലിസത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പോലീസും ഗൂഢാലോചനയിലുറച്ചു നില്‍ക്കുന്നു. എന്നാല്‍ കേസുകള്‍ പള്‍സര്‍ സുനിയിലും കൂട്ടാളികളിലൂമവസാനിപ്പിക്കാന്‍ ആര്‍ക്കാണ് തിടുക്കം. എന്തേ സത്യം പുറത്തു കൊണ്ടു വരാന്‍ സിനിമാക്കാര്‍ ഒരുമിക്കുന്നില്ല?


അതിനിടയില്‍ കേസു നടത്താന്‍ പോലും അഭിഭാഷകർ മത്സരിക്കുന്നു. പള്‍സറിന്റേ കേസ് ഏറ്റെടുത്ത് നടത്താന്‍ മത്സരിക്കുന്നത് പ്രഗത്ഭരായ നാലോളം അഭിഭാഷകര്‍. ആളൂര്‍ മുതല്‍ പൗലോസും, ടിപി ബെന്നിയും പ്രദീഷ് ചാക്കോയുമൊക്കെ മത്സരിക്കുന്നു. ആരാണ് ഇവര്‍ക്കു പിന്നില്‍. കൊടും ക്രിമിനലുകളായ പള്‍സര്‍ സുനിയെയും വിജേഷിനേയും ആറു ദിവസത്തോളം സംരക്ഷിച്ചവര്‍ ആരൊക്കെ..?

സിനിമയെ വെല്ലുന്ന തരത്തില്‍ കീഴടങ്ങള്‍ നാടകം അണിയിച്ചൊരുക്കിയ തിരക്കഥ ആരുടേത്..? അവര്‍ക്ക് പണവും, സൗകര്യങ്ങളും വക്കീലന്മാരെയും കൂട്ടാളികളെയും നല്‍കിയവര്‍ ആരൊക്കെ..? മറ്റുള്ളവരെ എന്തിനിങ്ങനെ ഉപദ്രവിക്കുന്നു എന്നു പത്രക്കാരോട് പള്‍സര്‍ സുനി പറഞ്ഞത് ആരെ രക്ഷിക്കാന്‍..? ഏതെങ്കിലും ഉന്നതന്‍ പണം നല്‍കി സംരക്ഷിക്കുന്നതിന്റെ നന്ദി പ്രകടനമാണോ സുനിയുടേത്?

ഇത്ര വലിയൊരു പീഡനം നടന്നിട്ട് ഗൂഢാലോചനയുണ്ടോ എന്നു പോലും തിരക്കാന്‍ സിനിമാ ലോകം മിനക്കെടുന്നില്ല. ലാലുള്‍പ്പെടെയുള്ളവര്‍ പള്‍സറിനെ പിടിച്ചയുടന്‍ എല്ലാ അന്വേഷണവും പൂര്‍ത്തിയായെന്ന മട്ടില്‍ പ്രതികരിച്ചതെന്തിന്.? ഒരു നടിയുടെ കണ്ണീരും വേദനയും പടര്‍ന്ന് കേരളം തേങ്ങുമ്പോള്‍, പോലീസ് സത്യസന്ധമായി അന്വേഷണം നടത്തണം എന്നു മാത്രമാണ് സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അവര്‍ ഈ നടിയുടെ കൂടെയുണ്ട്. ഭരിക്കുന്നവര്‍ക്കും, ചില താത്പര്യക്കാര്‍ക്കും എല്ലാം പെട്ടെന്നവസാനിപ്പിച്ച് പള്‍സറിന്റെ നേരമ്പോക്കായി മാത്രം കഥമെനയാന്‍ തിടുക്കം.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വിളിച്ചു പറയുന്നു. ആക്രമണത്തിനു പിന്നില്‍ ഉന്നതനുണ്ടെന്ന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധീരനുമൊക്കെ വൈകിയാണെങ്കിലും ഇപ്പോള്‍ പറയുന്നു ഗൂഢാലോചന അന്വേഷിക്കണമെന്ന്. ബിജെപി ആദ്യം മുതല്‍ ശക്തമായ നിലപാടില്‍ തന്നെ. പള്‍സര്‍ സുനിയെ പിടിച്ചയുടന്‍ ഒരു ചാനല്‍ ഗൂഢാലോചനയില്ല എന്നു ബ്രേക്കിംഗ് ന്യൂസ് കൊടുത്തു. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. ആരുടെ താത്പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുക. ഗൂഢാലോചന വെറും കെട്ടു കഥയല്ല. ആരെയും സാങ്കല്പിക കുറ്റവാളികളുമാക്കണ്ട. പക്ഷെ സത്യം അതു ജനത്തെയറിയിക്കാന്‍ പോലീസിനും സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (7 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (14 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (18 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (27 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (32 minutes ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (36 minutes ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (38 minutes ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (45 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (50 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (59 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (3 hours ago)

Malayali Vartha Recommends