Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടവഴിയിലെ മിണ്ടാപ്പൂച്ചകളേ ; ക്യാമറ മുകളിലുണ്ട്‌ അകത്താവുമേ !

13 MARCH 2014 03:46 AM IST
മലയാളി വാര്‍ത്ത.

ഇടവഴിയിലും ജനവാസം കുറഞ്ഞ പ്രദേശങ്ങളിലും പതുങ്ങി നിന്ന്‌ സ്‌ത്രീകളെ ഉപദ്രവിക്കുന്ന വിരുതന്മാര്‍ ജാഗ്രതൈ! റസിഡന്‍സ്‌ അസോസിയേഷനുകളും വീട്ടുകാരും സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ നിങ്ങളെ തൂക്കി അകത്താക്കും. പെണ്ണുപിടിയന്‍മാരെ കൊണ്ട്‌ നിവൃത്തിയില്ലാതായ സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ പുതുമയുള്ള പദ്ധതിയെ കുറിച്ചാലോചിച്ചത്‌.
ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും രമേശ്‌ ചെന്നിത്തലയും സരിതാനായര്‍ക്ക്‌ പിന്നാലെ പോയ 2013 ലാണ്‌ കേരളത്തില്‍ ഏറ്റവുമധികം സ്‌ത്രീപീഡനങ്ങള്‍ നടന്നത്‌. 5624 കേസുകളാണ്‌ ഇത്തരത്തില്‍ 2013 ല്‍ രജിസ്റ്റര്‍ ചെയ്‌തത്‌. 2012 ല്‍ 4910 ഉം 2011 ല്‍ 4889 കേസുകളുമാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്‌. ആള്‍സഞ്ചാരം കുറഞ്ഞ ഇടവഴികളിലും ഫ്‌ളാറ്റുകള്‍ക്ക്‌ താഴെയുമൊക്കെയാണ്‌ സ്‌ത്രീ പീഡനങ്ങള്‍ കൂടുതലും അരങ്ങേറുന്നത്‌. ക്യാമറകളില്ലാത്തതിനാല്‍ ഇത്‌ കണ്ടുപിടിക്കാനാവുന്നില്ല. സംസ്ഥാനത്തെ എല്ലാ പൊതുസ്ഥലങ്ങളിലും ക്യാമറ സ്ഥാപിക്കുന്നത്‌ പ്രായോഗികമല്ലെന്നാണ്‌ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ . അതേസമയം ഇത്തരത്തില്‍ ക്യാമറ സ്ഥാപിക്കുകയാണെങ്കില്‍ സ്‌ത്രീ പീഡനങ്ങള്‍ ഒരു പരിധി വരെ തടയാമെന്നും സര്‍ക്കാര്‍ കരുതുന്നു.
നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതിയുടെ ഭാഗമായാണ്‌ റസിഡന്‍ഷ്യല്‍ കോളനികളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയുടെ ലിങ്ക്‌ നിര്‍ഭയ കേരളത്തിലേക്ക്‌ കണക്‌റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചത്‌. സര്‍ക്കാര്‍ തലത്തില്‍ ഇത്രയുമധികം ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട്‌ കണക്കിലെടുത്താണ്‌ റസിഡന്‍സ്‌ അസോസിയേഷനുകളുടെ ക്യാമറകള്‍ നിര്‍ഭയകേരളവുമായി ലിങ്ക്‌ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.
ആള്‍സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിലൂടെയുള്ള സ്‌ത്രീകളുടെ യാത്ര ദുഷ്‌ക്കരമാണെന്നാണ്‌ പോലീസിന്റെ വിലയിരുത്തല്‍ . തിരുവനന്തപുരത്തും കൊല്ലത്തും എറണാകുളത്തും ഇടവഴികളില്‍ പോലീസ്‌ പെട്രോളിംഗ്‌ ശക്തമാക്കിയിട്ടുണ്ടെന്ന്‌ പോലീസ്‌ അറിയിച്ചു.
അതേസമയം കുടുംബത്തിനകത്തുള്ള സ്‌ത്രീപീഡനം കുറഞ്ഞുവരുന്നതായി കണക്കുകൂട്ടല്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ 694 കുട്ടികളെ കാണാതായി. കുട്ടികളെ പീഡിപ്പിച്ചതിന്‌ 2066 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (2 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (15 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (32 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (11 hours ago)

Malayali Vartha Recommends