Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഗൂഢാലോചന', അന്വേഷണോദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നത

26 FEBRUARY 2017 02:02 PM IST
മലയാളി വാര്‍ത്ത

അന്വേഷണ വിഷയത്തെക്കുറിച്ച് അന്വേഷണോദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നത. സാങ്കല്പിക കഥാപാത്രങ്ങളെ തേടണ്ട എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് കൃത്യമായ തെളിവുകളുടെ പേരില്‍ മാത്രം അന്വേഷണം മുന്നോട്ടു കൊണ്ടു പോയാല്‍ മതിയെന്ന് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ തീരുമാനിച്ചിരുന്നു. നടിയുമായി സിനിമാ മേഖലയില്‍ മുമ്പുണ്ടായിരുന്ന തര്‍ക്കങ്ങളും, സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്ന ആദ്യ തീരുമാനം. പാര്‍ട്ടി ഉന്നതനും, പാര്‍ട്ടി ബന്ധമുള്ള സിനിമാ താരങ്ങളും ചേര്‍ന്ന് അട്ടിമറിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഈ നീക്കത്തിനു പിന്നിലുണ്ട്.

നടിയെ തട്ടിക്കൊണ്ടു പോകലുമായി പള്‍സര്‍ സുനിയില്‍ നിന്നും വിവരങ്ങള്‍ ഉന്നതോദ്യോഗസ്ഥര്‍ നേരിട്ടാണ് ശേഖരിക്കുന്നത്. മുഖ്യമന്ത്രി പ്രസ്താവനയില്‍ നിന്ന് മലക്കം മറിയുമ്പോള്‍ വീണ്ടും പ്രതിസന്ധിയിലാകുന്നത് അന്വേഷണോദ്യോഗസ്ഥര്‍. ചില സിനിമാ താരങ്ങള്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞതും. മാധ്യമ പ്രവര്‍ത്തകരെ ഫാന്‍സ് അസോസിയേഷന്റേതെന്ന പേരില്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതുമൊക്കെ ഏറെ സംശയങ്ങളുണര്‍ത്തുന്നു.

സത്യസന്ധമായ അന്വേഷണത്തെ ആരാണ് ഭയപ്പെടുന്നത്. സിനിമാ ലോകത്തെ താരാധിപത്യവും അധോ ലോക പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ. ഇപ്പോള്‍ മുഖ്യമന്ത്രി ഗൂഢാലോചനയിലേയ്ക്ക് അന്വേഷണം നീളും എന്നു പറയുമ്പോള്‍ രാജ്യം മുഴുവന്‍ ഉറ്റു നോക്കുന്ന ഈ കേസ് വിവാദങ്ങള്‍ കൊണ്ട് നിറയുകയാണ്. ചില താരങ്ങളെ ചോദ്യം ചെയ്തുവെന്നും ഇല്ലെന്നും വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായപ്പോള്‍ തന്നെ അന്വേഷണോദ്യോഗസ്ഥര്‍ വിശദീകരണവുമായി രംഗത്തെത്തിയതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎമ്മിലെ തന്നെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഗൂഢാലോചനയില്ലെന്ന് പറയാനാകില്ലെന്ന് വിഎസ് അച്യുതാനന്ദനും പ്രതികരിച്ചു. അന്വേഷണോദ്യോഗസ്ഥര്‍ക്കിടിയിലെ ഭിന്നത ഒരു പൊട്ടിത്തെറിയിലേയ്ക്കു നീങ്ങുമോ എന്നാണ് മാധ്യമലോകം ഉറ്റുനോക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (14 hours ago)

Malayali Vartha Recommends