മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 'മികച്ച സംവിധായിക', മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായികയ്ക്കുള്ള അവാര്‍ഡ് വിധു വിന്‍സെന്റിന്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചരിത്രത്തില്‍ ആദ്യമായി മികച്ച സംവിധാനത്തിനുള്ള അവാര്‍ഡിന് അര്‍ഹയായി ഒരു വനിത. മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായികയ്ക്കുള്ള അവാര്‍ഡ് നേടിയിരിക്കുകയാണ് വിധു വിന്‍സെന്റ്. വിധു വിന്‍സെന്റിന്റെ ആദ്യ സിനിമ സംരംഭമാണ് മാന്‍ഹോള്‍. ശുചീകരണ തൊഴിലാളികളുടെ കഥ പറയുന്ന ചിത്രമാണ് മാന്‍ഹോള്‍.
ആദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന പുരസ്‌കാരവും കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും നേടുന്ന വനിത എന്ന ബഹുമതിയും വിധുവിന് സ്വന്തം. രണ്ട് പുരസ്‌കാരവും സ്ത്രീക്ക് കിട്ടുന്നതു തന്നെ ചരിത്രമാണെന്നാണ് അവാര്‍ഡ് കിട്ടിയ വാര്‍ത്തയോടുള്ള വിധുവിന്റെ ആദ്യ പ്രതികരണം.'അവാര്‍ഡ് രാഷ്ട്രീയവും സാമൂഹ്യവുമായ എന്റെ ഉത്തരവാദിത്വം കൂട്ടുന്നു.
രാഷ്ട്രീയമായി എകത്രമാത്രം കൂടുതല്‍ ശരിയായിയിരിക്കണം എന്ന ബോധ്യമുണ്ട്' വിധു വിന്‍സെന്റ് പറയുന്നു.
ഷീല, വിജയനിര്‍മല, ലിജി പുല്‍പ്പള്ളി, അഞ്ജലി മേനോന്‍, ശ്രീബാലാ കെ. മേനോന്‍, ഗീതു മോഹന്‍ദാസ്, രേവതി തുടങ്ങി വിരലിലെണ്ണാവുന്ന വനിത സംവിധായകര്‍ മലയാള സിനിമയില്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് മികച്ച സംവിധായികയ്ക്കുള്ള അവാര്‍ഡ് ഒരു വനിതയെ തേടിയെത്തുന്നത്. അതും ആദ്യ സിനിമ സംരംഭത്തില്‍ തന്നെ അവാര്‍ഡ് നേടുകയെന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.
കഴിഞ്ഞ ഐ എഫ്എഫ് കെയില്‍ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസ്‌കി അവാര്‍ഡും മികച്ച നവാഗത സംവിധായകയ്ക്കുള്ള പുരസ്‌കാരവും വിധു വിന്‍സെന്റിനായിരുന്നു. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചലച്ചിത്ര അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 18 വര്‍ഷത്തോളമായെങ്കിലും മലയാളത്തില്‍ നിന്ന് ആദ്യമായയാണ് ഒരു വനിത സംവിധായികയുടെ സിനിമ മത്സര വിഭാഗത്തിലേക്ക് തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. കൊല്ലം സ്വദേശിനിയായ വിധു വിന്‍സെന്റ് മാധ്യമ പ്രവര്‍ത്തകയാണ്. മനോരമ വിഷന്‍ മീഡിയ വണ്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























