അമ്മ വഴക്കു പറഞ്ഞതിന് പതിനാറുകാരി വീട്ടില്‍ നിന്നും ഇറങ്ങി പോയി

അമ്മ വഴക്ക് പറഞ്ഞതിനാല്‍ 16 വയസ്സുകാരി മകള്‍ രാത്രി ഫഌറ്റ് വിട്ടിറങ്ങി. അമേരിക്കയില്‍നിന്ന് അവധിക്കെത്തിയ ഡോക്ടറായ അമ്മയാണ് മകളെ വഴക്കു പറഞ്ഞതിന്റെ പേരില്‍ വിഷമത്തിലായത്. ഇരുവരും അവധിക്കു വന്നതാണ്. കഞ്ഞിക്കുഴിക്കടുത്താണ് വീട്. പകല്‍ ബന്ധുവീടുകളില്‍ പോയതാണ്. എപ്പോള്‍ കാര്‍ നിര്‍ത്തിയിടുമ്പോഴും റോഡില്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കണമെന്ന് അമ്മ മകളെ ഉപദേശിച്ചു. നാഗമ്പടത്തുവച്ച് മറ്റൊരു കാറുമായി കാര്‍ ഉരസി. ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ അതു സംഭവിക്കില്ലായിരുന്നുവെന്നായി അമ്മ. വഴക്കു രാത്രിയിലും നീണ്ടതോടെ രാത്രി പത്തരയോടെ മകള്‍ ഫഌറ്റില്‍നിന്നു പിണങ്ങിയിറങ്ങി.
മകളെ കാണാതായതോടെ അമ്മ പോലീസ് വനിതാ ഹെല്‍പ് ലൈന്‍ നമ്പര്‍ തപ്പിയെടുത്തു വിളിച്ചു. എല്ലാ വഴിയിലും രാത്രി പരിശോധന നടത്തി. രണ്ടു മണിയോടെ കഞ്ഞിക്കുഴി ജംക്ഷനില്‍നിന്നു തന്നെ ആളെക്കിട്ടി. തന്നെ ആരും ഉപദ്രവിച്ചില്ലെന്നും രാത്രിയില്‍ നടന്നുപോകുന്ന തന്നോടു മിണ്ടാനായി ചിലര്‍ കാര്‍ നിര്‍ത്തിയെങ്കിലും അകലെ നിന്നു പോലീസ് വാഹനം കണ്ടപ്പോള്‍ അവരൊക്കെ സ്ഥലംവിട്ടെന്നും പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു.
കഞ്ഞിക്കുഴിയിലേക്കു നടക്കുന്നതിനിടെ ഒരു മണിക്കൂറിനുള്ളില്‍ നാലുതവണയെങ്കിലും പോലീസ് വാഹനം കണ്ടു മറഞ്ഞുനിന്നുവെന്നാണ് പെണ്‍കുട്ടി പോലീസിനോടു പറഞ്ഞത്. കഞ്ഞിക്കുഴിയില്‍ കടയ്ക്കു സമീപം പതുങ്ങിനിന്ന കുട്ടിയെ കണ്ടു കാര്‍ നിര്‍ത്തിയ ഒരു കുടുംബം കാര്യം തിരക്കി. അതിനുശേഷം വനിതാ ഹെല്‍പ് ലൈനിലേക്കു വിളിച്ചു. സമയം നാടുമുഴുവന്‍ അരിച്ചുപെറുക്കിയ പോലീസിനു വനിതാ ഹെല്‍പ് ലൈനില്‍നിന്നു വിവരം നല്‍കി. അവര്‍ അമ്മയുമായി വന്ന് മകളെ രാത്രി രണ്ടിനു കയ്യോടെ കൈമാറി.
https://www.facebook.com/Malayalivartha
























