Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

മോഹന്‍ ലാലിനെതിരെ അപകീര്‍ത്തികരമായ പ്രചാരണം; നസീഹ് അഷ്‌റഫിനെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു...

08 MARCH 2017 09:56 AM IST
മലയാളി വാര്‍ത്ത

സെല്‍ഫി വീഡിയോകളിലൂടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധാകേന്ദ്രമായ നസീഹ് അഷ്റഫിനെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ രൂക്ഷമായ ആരോപണമാണ് ഇയാള്‍ സെല്‍ഫി വീഡിയോയിലൂടെ ഉന്നയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന ആന്റണി പെരുമ്പാവൂരിന്റെ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തത്. പരസ്പര ബന്ധമില്ലാതെയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലും സംസാരിച്ചത്. യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്നുള്ള സര്‍ട്ടിഫിക്കറ്റ് യുവാവിന്റെ മാതാവ് പൊലീസിന് കൈമാറി. ഇതോടെ ഇയാളെ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ചെക്ക് ലീഫും മുദ്രപ്പത്രവും പൊലീസ് ഇയാളില്‍നിന്ന് കണ്ടെടുത്തെങ്കിലും 4000 രൂപമാത്രമാണ് നസീഹിന്റെ കൈവശമുള്ളത്.

പെരുമ്പാവൂരില്‍ അനാശാസ്യകേന്ദ്രങ്ങള്‍ ഉണ്ടെന്നും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു നസീഹിന്റെ വാദം. ലക്ഷങ്ങള്‍ വിലമതിക്കുന്ന കച്ചവടമാണ് വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമാണ് ഇതിനുപിന്നില്‍. അല്ലെങ്കില്‍ ആന്റണി പെരുമ്പാവൂരിന്റെ മാഫിയയാകും പിന്നില്‍ എന്ന രീതിയിലാണ് നസീഹ് വീഡിയോ പോസ്റ്റ് ചെയ്തത്. പതിവുള്ളതുപോലെ താന്‍ ശരിയാക്കിക്കളയും എന്ന മട്ടിലുള്ള വെല്ലുവിളികളും അസഭ്യ പ്രയോഗങ്ങളും കൊണ്ട് സമ്പുഷ്ടമായിരുന്നു മോഹന്‍ലാലിനെതിരെയുള്ള വീഡിയോയും. നേരത്തെ പൃഥ്വിരാജുള്‍പ്പെടെയുള്ളവര്‍ക്കെതിരായും എസ്എഫ്ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായും നസീഹ് സെല്‍ഫി പോസ്റ്റ് ചെയ്തിരുന്നു. താന്‍ പറഞ്ഞത് ശരിയല്ലെങ്കില്‍ തന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ വച്ച് പന്തയംകെട്ടാനും തയാറാണെന്നായിരുന്നു നസീഹിന്റെ അവകാശവാദം. വികാസ് ഭവന്‍ ജീവനക്കാരനായിരുന്ന ഇയാള്‍ പെരുമ്പിലാവിലാണ് താമസമെങ്കിലും സ്വദേശം കായംകുളമാണ്.

മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂരിനേയും സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി വെല്ലുവിളിച്ച യുവാവിന്റെ കേസില്‍ പുലിവാലു പിടിച്ചത് മോഹന്‍ലാലും ആന്റണിയുമല്ല. പെരുമ്പാവൂര്‍ പോലിസുകൂടിയാണ്. ആന്റണി പെരുമ്പാവൂര്‍ ആറാം തീയതി പെരുമ്പാവൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കുന്നംകുളം പെരുമ്പിലാവിലുള്ള വീട്ടില്‍ നിന്നും കോയകുന്നേടത്ത് പടിഞ്ഞാറേറ്റയില്‍ അഷ്‌റഫ് മകന്‍ നസീഹ് അഷ്‌റഫിനെനെ പെരുമ്പാവൂര്‍ സിഐ യുടെ നേതൃത്വത്തില്‍ രാത്രി 9-30തോടെ പെരുമ്പാവൂരിലെത്തിച്ചത്.

മോഹല്‍ലാലും ആന്റണി പെരുമ്പാവൂരും ഇതര സംസ്ഥാനക്കാര്‍ക്ക് വേണ്ടി പെണ്‍ വാണിഭം നടത്തുന്നുവെന്നും മറ്റുമാണ് ഫെയ്‌സ് ബുക്കില്‍ കൂടി നഫീസ് പറഞ്ഞത്. തന്റെ കൈവശമുള്ള അഞ്ച് കോടിയുടെ സ്വത്തിന്റെ ചെക്ക് എഴുതിയത് കാണിച്ചും ഇത് നുണയാണെങ്കില്‍ 500 രുപയുടെ മുദ്രപത്രത്തില്‍ തന്റെ സ്വത്ത് എഴുതി നല്‍കാമെന്നുമാണ് യുവാവിന്റെ വെല്ലുവിളിഎന്നാല്‍ യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് നഫീസിന്റെ മാതാവ് പോലിസിന് കൈമാറി. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് യുവാവ് സ്റ്റേഷനില്‍ വച്ചും പറഞ്ഞിരുന്നത്. ചെക്കും മുദ്ര പേപ്പറും പൊലീസ് കണ്ടെടുത്തുവെങ്കിലും വെറും 4000 രൂപയോളമാണ് ഇയാളുടെ പക്കലുള്ളതെന്ന് പൊലീസ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പോലും തന്റെ കീഴിലാണെന്നാണ് യുവാവിന്റെ കമന്റ്. ഇതോടെ ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞിരിക്കുകയാണ് പോലിസ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (5 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (6 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (6 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (6 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends