ജിഷ്ണു പ്രണോയിയുടെ അച്ഛനും അമ്മയും മുഖ്യമന്ത്രിയെ കണ്ടു, കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി അമ്മ

പാമ്ബാടി നെഹ്‌റു കോളേജില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ സെക്രട്ടേറിയറ്റില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ജിഷ്ണുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ജിഷ്ണുവിന്റെ ബന്ധുക്കള്‍ അഞ്ച് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം നല്‍കി. ജിഷ്ണുവിന്റെ മരണം അന്വേഷിച്ചതില്‍ വീഴ്ച പറ്റിയെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ നടപടി എടുക്കുക, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ഉന്നയിച്ചത്.
പാമ്പാടി നെഹ്‌റു കോളേജിലെ ചെയര്‍മാന്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യത്തിന് എതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇവരെ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തരാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തരാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.
വൈകിട്ടാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു. കൂടിക്കാഴ്ചയ്ക്ക് മുമ്ബ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പരിപാടിയിലും ജിഷ്ണുവിന്റെ അമ്മ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























