മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശിവസേനയുടെ ചൂരല്‍ പ്രയോഗം; സദാചാര ഗുണ്ടകളുടെ വിളയാട്ടം പോലീസ് നോക്കിനില്‍ക്കേ

കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടകളുടെ വിളയാട്ടം. മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരുന്ന പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ശിവസേന പ്രവര്‍ത്തകര്‍ ചൂരലുകൊണ്ട് തല്ലി ഓടിച്ചു. പെണ്‍കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുക, മറൈന്‍ ഡ്രൈവിലെ 'കുടചൂടി പ്രേമം' നിര്‍ത്തലാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെത്തിയ ശിവസേന പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.
പോലീസ് അടക്കമുള്ളവര്‍ നോക്കി നില്‍ക്കെയാണ് ശിവസേന പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാടിയത്. കൊച്ചി മറൈന്‍ ഡ്രൈവവില്‍ വൈകുന്നേരമായിരുന്നു സംഭവം. വനിതാദിനത്തില്‍ കുടുംബ സമേതം ഉല്ലസിക്കാന്‍ എത്തിയവര്‍ക്കും ചൂരലിന്റെ അടിയേറ്റു.
മറൈന്‍ ഡ്രൈവില്‍ വിശ്രമിക്കാനെത്തിയ യുവതികളെയും യുവാക്കളെയുമാണ് തെറി വിളികളും ആക്രോശവുമായി ശിവസേന നേരിട്ടത്.

മേലാല്‍ ഇവിടെ കണ്ട് പോകരുത് ഓടെടാ എഴുനേല്‍ക്കേടാ തുടങ്ങിയവയും കേട്ടാല്‍ അറപ്പുതോന്നുന്ന തെറി പദങ്ങള്‍ ഉപയോഗിച്ചുമായിരുന്നു ശിവസേനയുടെ സദാചാര പരാക്രമം.

https://www.facebook.com/Malayalivartha


























