കൊട്ടിയൂര്‍ പീഡന കേസില്‍ മൂന്ന് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാദര്‍ ഫ്രാന്‍സിസുമായി ബന്ധമുണ്ടോ?

കൊട്ടിയൂര്‍ പീഡന കേസും മൂന്ന് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാദര്‍ ഫ്രാന്‍സിസും തമ്മില്‍ എന്താണ് ബന്ധം എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. മൂന്ന് വര്‍ഷം മുന്‍പ് നടന്ന ഒരു കുംബസാരം ഫാദറിന്റെ മരണത്തിന് കാരണമാണോ? യുവതി നടത്തിയ കുമ്പസാരത്തില്‍ തന്നെ ഒരു വൈദികന്‍ ലൈംഗികമായി ദുരുപയോഗിച്ചതിനെ കുറിച്ച് ഫാദര്‍ ഫ്രാന്‍സിസിനോട് പരാതിപ്പെട്ടിരുന്നതായി പറയപ്പെടുന്നു. ഈ വിവരം സഭാനേതൃത്വത്തേയും പൊലീസിനെയും അറിയിക്കാന്‍ ഫാദര്‍ ഫ്രാന്‍സിസ് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ യുവതിയുടെ പരാതി സഭ തള്ളിക്കളഞ്ഞു. ഇതോടെ സഭാനേതൃത്വവും ഫാദര്‍ ഫ്രാന്‍സിസും തമ്മില്‍ ചെറിയ ഇടച്ചിലുണ്ടായി.
അതിനിടയിലാണ് പീഡന വിവരത്തിന്റെ ഉള്ളടക്കവുമായി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഇടയില്‍ ഒരു ഊമക്കത്ത് പ്രചരിച്ചത്. എന്നാല്‍ ഊമക്കത്തെഴുതിത് ഫ്രാന്‍സിസ് അച്ചനാണെന്ന് സഭാനേതൃത്വം ഉറച്ചു വിശ്വസിച്ചു.
ഒടുവില്‍ ഫാദര്‍ ഫ്രാന്‍സിസിനെ നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെടുക ആയിരുന്നു. ഈ മരണം ഹൃദയാഘാതം മൂലം ആണ് എന്ന് ഔദ്യോഗികമായി പറയുന്നു. എന്നാല്‍ ആത്മഹത്യ എന്നാണ് വേറൊരു ഭാഷ്യം. കൊലപാതകം ആണ് എന്നു വിശ്വസിക്കുന്നവരുമുണ്ട്. എന്താണ് ഫാ. ഫ്രാന്‍സിസ് ഞള്ളമ്ബുഴക്ക് സംഭവിച്ചതെന്ന് ഇന്നും ആര്‍ക്കുമറിയില്ല.
https://www.facebook.com/Malayalivartha


























