വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റ ശേഖരന്‍ മരണമടഞ്ഞു

കിളിമാനൂര്‍ കീഴ്‌പ്പേരൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിളിമാനൂര്‍ സ്വദേശി ശേഖരന്‍ (74) മരണമടഞ്ഞു. ശേഖരന് 73 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ബേണ്‍സ് ഐസിയുവില്‍ വിദഗ്ധ ചികിത്സയിലായിരുന്ന ശേഖരന്‍ വൈകുന്നേരം 6.55നാണ് മരണമടഞ്ഞത്.
ഇതോടെ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ മരണമടഞ്ഞു. പോങ്ങനാട് സ്വദേശി തങ്കപ്പന്‍ (75) കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പോങ്ങനാട് സ്വദേശിനി സുചിത്ര (33) മെഡിക്കല്‍ കോളേജ് ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























