കൊട്ടിയൂര്‍ പീഡനത്തിന്റെ മറവില്‍ ശിശുക്ഷേമ സമിതികള്‍ പിടിച്ചെടുക്കാന്‍ സി പി എം നീക്കം

കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ശിശുക്ഷേമ സമിതികളും പിടിച്ചെടുക്കാന്‍ സി.പി.എം നീക്കം. വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ഫാദര്‍ തോമസ് തേരകത്തെയും മലപ്പുറം ചെയര്‍മാന്‍ ഷെരീഫ് ഉളളത്തിനെയും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഇസ്ലാം മതവിശ്വാസികളും ക്രൈസ്തവരുമാണ് വിവിധ ജില്ലകളില്‍ ശിശുക്ഷേമ സമിതികള്‍ നയിക്കുന്നത്. വയനാട് സമിതിയുടെ പേരില്‍ സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത് ഗുരുതര ക്രമക്കേടുകളാണ്.മലപ്പുറം സമിതിയുടെ അധ്യക്ഷനെ നീക്കിയത് അധികാര ദുര്‍വിനിയോഗം ആരോപിച്ചാണ്. വയനാട് സമിതി അച്ചന്റെ കുഞ്ഞിനെ രായ്ക്കൂ രാമാനം സഹായിച്ചു എന്നാണ് ആരോപണം.
സാമൂഹ്യനീതി വകുപ്പിനു കീഴിലാണ് ശിശുക്ഷേമ സമിതികള്‍ പ്രവര്‍ത്തിക്കുന്നത്.സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ചെയര്‍മാന്‍ സി പി എം നേതാവായ അഡ്വ.എസ്.പി.ദീപക്കാണ്. സി പി എം നോമിനികളെ ഉപയോഗിച്ച് ശിശുക്ഷേമ സമിതികള്‍ നിറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമുഹത്തിന്റെ വിവിധ മേഖലകളിലേക്ക് പതിയെ പതിയെ സി.പി.എം കയറിപ്പറ്റാന്‍ ശ്രമിക്കുകയാണ്. ക്ഷേത്രങ്ങളില്‍ ഉത്സവസമയത്ത് സി പി എമ്മിന്റെ കൊടികള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത് ഇങ്ങനെയാണ്.തിരുവനന്തപുരത്തെ പാല്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ ആര്‍ എസ് എസ് അനുഭാവമുള്ള ക്ഷേത്ര സംരക്ഷണ സമിതിയുടെ കാവി കൊടികള്‍ക്കൊപ്പം ഡി വൈ എഫ് ഐ യുടെ വെള്ള കൊടികളും സ്ഥാപിച്ചിരുന്നു.
സാമൂഹ്യനീതി മേഖലയിലാണ് പാര്‍ട്ടി പുതുതായി പദമൂന്നുന്നത്. മുന്‍ മന്ത്രി ഇ പി ജയരാജന്‍ കണ്ണൂരില്‍ സാമൂഹ്യ പ്രവര്‍ത്തനമേഖലയില്‍ സജീവമാണ്.പി ജയരാജനും ഇതേ മേഖലയില്‍ സജീവമാണ്. കണ്ണൂരില്‍ വിജയിച്ച ഫോര്‍മുലകളാണ് സംസ്ഥാനത്ത് ഉടനീളം സി പി എം പ്രയോഗിക്കുന്നത്.
https://www.facebook.com/Malayalivartha


























