എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി കെ.പി.സി.സി പ്രസിഡന്റാകണം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍

പൊതുസമ്മത കെ.പി.സി.സി പ്രസിഡന്റായി ഉമ്മന്‍ചാണ്ടി വരണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം. അടുത്ത കെ.പി.സി.സി പ്രസിഡന്റിനുവേണ്ടിയുളള ചര്‍ച്ചകള്‍ സജീവമായി. ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. സാധാരണഗതിയില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും, കെ.പി.സി.സി പ്രസിഡന്റും വ്യത്യസ്ത സമുദായങ്ങളില്‍ നിന്നുളളവരായിരുന്നു.
ആന്റണി കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ കരുണാകരന്‍ മുഖ്യമന്ത്രി. പിന്നീട് ആന്റണി-തെന്നല ബാലകൃഷ്ണപിളള, ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല.. ഈ സമവാക്യങ്ങള്‍ മുന്‍നിര്‍ത്തി ക്രിസ്ത്യന്‍ കെ.പി.സി.സി പ്രസിഡന്റ വേണം എന്ന നിലപാടിലാണ് ഒരു വലിയ വിഭാഗം. എന്നാല്‍ ഈ ലിസ്റ്റിലേക്ക് പരിഗണിക്കുന്ന കെ.വി.തോമസ്, ബെന്നി ബഹന്നാന്‍, കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കല്‍, പി.റ്റി.തോമസ് തുടങ്ങിയ നേതാക്കളൊന്നും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലില്ല. ഇവിടെയാണ് ഉമ്മന്‍ചാണ്ടിയെപ്പോലെ ഒരു നേതാവിന് ഇടം.
ഉമ്മന്‍ ചാണ്ടിക്ക് ഈ എഴുപതാം വയസ്സില്‍ ഇനിയൊരു ഭാരിച്ച ഉത്തരവാദിത്വം വയ്യ എന്ന നിലപാടാണ്. മാത്രവുമല്ല എം.കെ.ആന്റണിയുടെയോ ഹൈക്കമാന്റിന്റേയോ പൂര്‍ണ്ണ പിന്തുണയുണ്ടാകുമോ എന്ന സംശയത്തിലാണ്. എ.കെ ആന്റണിക്കു സ്വീകാര്യനായ ഒരു ക്രിസ്ത്യന്‍ നേതാവിന് നറുക്കുവീഴാനുളള സാധ്യത നിലനില്‍ക്കേ വി.ഡി സതീശനുവേണ്ടിയും ശക്തമായി വാദിക്കുന്നവരുണ്ട്. മുരളീധരനെ ഒരിക്കല്‍കൂടി കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന് ആഗ്രഹിക്കുന്നവരും സമുദായ സമവാക്യങ്ങളില്‍ ആശങ്കാകുലരാണ്.
എ.കെ. ആന്റണി കെ.പി.സി.സി പ്രസിഡന്റായിരിക്കേ ജനറല്‍ സെക്രട്ടറിയായിരുന്ന ചെറിയാന്‍ ഫിലിപ്പ് ഇന്നു കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ ഇന്ന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് അവരോധിതനായേനെ. ആന്റണിയുടെ അരുമ ശിഷ്യനായി കോണ്‍ഗ്രസില്‍ വളര്‍ന്ന ചെറിയാന്‍ ഫിലിപ്പ് മികച്ച സംഘാടകനായിരുന്നു. അന്നത്തെ എ.ഗ്രൂപ്പിന്റെ ബുദ്ധി കേന്ദ്രവും.
എന്നാല്‍ എടുത്തുചാട്ടം ചെറാന്‍ ഫിലിപ്പിനു വിനയായി. ഇടതുപക്ഷ പാളയത്തെത്തിയെങ്കിലും കാര്യമായ അംഗീകാരങ്ങളൊന്നും പാര്‍ട്ടി നല്‍കിയില്ല. ഇടതു പക്ഷത്ത് കുറവുണ്ടായിരുന്ന ക്രിസ്ത്യന്‍ നേതാക്കളുടെ സ്ഥാനത്തേക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ ശ്രമിച്ചില്ല. കെ.ടി ജലീലിനെ വരെ മന്ത്രിയാക്കിയപ്പോള്‍ ഒരു സീറ്റു നല്‍കി വിജയിപ്പിച്ചെടുത്ത് മന്ത്രിയാക്കിയിരുന്നെങ്കില്‍ പിണറായിക്ക് അതൊരു പൊന്‍തുവലായേനെ.
എ.കെ. ആന്റണി മുന്‍പ് ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടിയിലേക്ക് തിരിച്ചു വിളിച്ചതും സുധീരനുശേഷം, കെ.പി.സി.സിയുടെ അമരത്ത് ചെറിനാല്‍ ഫിലിപ്പിനെ എത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിനുടമയായ ചെറിയാന്‍ ഫിലിപ്പ് തന്റെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞതാക്കി. ചര്‍ച്ചകള്‍ സജീവമാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉശിരുളള ഒരു നേതാവിനെ കണ്ടെത്തിയില്ലെങ്കില്‍ കേരളത്തിലെ യു.ഡി.എഫ് രാഷ്ട്രീയം വീണ്ടും വീഴ്ചകളിലേക്ക് മൂക്ക് കുത്തും.
https://www.facebook.com/Malayalivartha


























