ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ വജാത ശിശുവിനെ കണ്ടെത്തി, യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

കോഴഞ്ചേരി ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ദിവസം തട്ടിയെടുത്ത നവജാത ശിശുവിനെ പോലീസ് കണ്ടെത്തി. കുഞ്ഞിനെ തട്ടിയെടുത്ത യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കോഴഞ്ചേരിയില്‍ നിന്നു തന്നെയാണ് പോലീസ് യുവതിയ പിടികൂടിയത്. റാന്നി സ്വദേശിയായ ലീനയെയാണ് പോലീസ് പിടികൂടിയത്.
കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാന്നി മാടത്തുംപടി കാവുംമൂലയില്‍ സജി ചാക്കോ, അനിത ദമ്ബതിമാരുടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ 11 നാണ് ആശുപത്രി ജീവനക്കാരി എന്ന നിലയില്‍ അച്ഛനില്‍ നിന്ന് കുഞ്ഞുമായി സ്ത്രീ കടന്നുകളഞ്ഞത്.
കുഞ്ഞിനെ മോഷ്ടിച്ചു എന്ന് കരുതുന്ന സ്ത്രീയുടെ വ്യക്തമായ ചിത്രങ്ങള്‍ ആശുപത്രിയിലെ സിസി ടിവിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. 30 വയസ് പ്രായം വരുന്ന സ്ത്രീ മാര്‍ച്ച് എട്ടിനും ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്നും വിവരം ലഭിച്ചിരുന്നു.
ഈ മാസം എട്ടിന് രാവിലെ രാവിലെ 8.40ന് ഇവര്‍ ആശുപത്രിയില്‍ എത്തിയിരുന്നതായി സിസി ടിവിയിലുണ്ട്. ശസ്ത്രക്രിയാമുറിയുടെ മുന്നില്‍ നില്‍ക്കുന്നതായാണ് കാണുന്നത്. പിന്നീട് ഉച്ചയ്ക്ക് വന്ന ഇവര്‍ വൈകിട്ട് 5 വരെ അവിടെ പടിയില്‍ ഇരിക്കുന്നുണ്ട്.
എട്ടിന് ഇവര്‍ ധരിച്ചിരുന്ന വസ്ത്രമല്ല സംഭവം നടന്ന ഒന്‍പതിന് ദൃശ്യങ്ങളില്‍ കാണുന്നത്. അതിനാല്‍ ഇവര്‍ സമീപത്തെ ലോഡ്ജുകളിലോ മറ്റോ താമസിച്ചാണോ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത് എന്ന് പോലീസ് സംശയിച്ചിരുന്നു.
ആശുപത്രിക്ക് സമീപമുള്ള മൊബൈല്‍ ടവ്വറില്‍ കേന്ദ്രീകരിച്ചുള്ള ഫോണ്‍വിളികളും പോലീസ് ശേഖരിച്ചിരുന്നു. സ്ത്രീയുടെത് എന്ന് കരുതുന്ന ചില വിവരങ്ങള്‍ പോലീസിന് കിട്ടിയതായി രാവിലെ തന്നെ വിവരമുണ്ടായിരുന്നു.
കൃത്യമായ ആസൂത്രണത്തോടെയാണു യുവതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ബന്ധുക്കളുമായി സംസാരിച്ചു വിശ്വാസം നേടിയെടുത്തശേഷമാണ് യുവതി ഈ പ്രവര്‍ത്തി ചെയ്തത്. ആര്‍ക്കും ഒരു തരത്തിലും സംശയം തോന്നാത്ത തരത്തിലായിരുന്നു യുവതിയുടെ പെരുമാറ്റം. യുവതി കുഞ്ഞുമായി ആശുപത്രിയില്‍ നിന്നും പോയത് ഓട്ടോറിക്ഷയിലാണ്.
പിന്നീട് ഓട്ടോറിക്ഷക്കാരനെ പോലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായത്. ഓട്ടോയില്‍ കയറിയ യുവതി കാരംവേലിയില്‍ ഇറങ്ങിയതായി തെളിഞ്ഞു. നിരവധിപ്പേരില്‍നിന്ന് മൊഴിയെടുത്ത പൊലീസ് മൊബൈല്‍ വിളികളുടെ വിശദാംശങ്ങളും ശേഖരിച്ചിരുന്നു. പ്രതിക്കായി പ്രധാന സ്ഥലങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസും പതിപ്പിച്ചിരുന്നു. പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
https://www.facebook.com/Malayalivartha


























