വെള്ളാപ്പള്ളി നടേശനെയും ബി ജെ ഡി എസിനെയും അവഗണിച്ച് മുന്നേറാന്‍ ബി ജെ പി സംസ്ഥാന നേതൃത്വം തീരുമാനിക്കും

കാല്‍ കാശിന് പ്രയോജനമില്ലാത്ത കൂട്ടുകെട്ടാണ് നടേശന്‍ മുതലാളിയുമായിട്ടുള്ളതെന്നും ബിജെപിക്ക് മനസിലാക്കി. ഒപ്പം മുതലാളിക്ക് നല്‍കിയിരിക്കുന്ന പട്ടാള സുരക്ഷയും ഉടന്‍ പിന്‍വലിക്കും. തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്ര മന്ത്രിയാക്കണമെന്ന ആവശ്യം തള്ളിയതാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്. നടേശന്‍ മുതലാളിയുടെ മകനെ മന്ത്രിയാക്കിയാല്‍ എന്താണ് പ്രയോജനം എന്നാണ് കേന്ദ്ര നേതൃത്വം ചോദിച്ചത്.
ബി ജെ പി ഇന്ത്യയുടെ ഹൃദയം കീഴടക്കിയ ദിവസം കണിച്ചുകുളങ്ങരയിലെ കൊട്ടാരത്തിലിരുന്ന് നടേശന്‍ മുതലാളി നടത്തിയ ജല്പന്നങ്ങള്‍ കേട്ട് സുരേഷ് ഗോപി പോലും പൊട്ടിച്ചിരിച്ചു പോയി. യാതൊരു ജന പിന്തുണയുമില്ലാതെ വെറുതെ ബഡായി പറയുന്ന നേതാവിനെ പാര്‍ട്ടി ജില്ലാ നേതാവ് കരമന ജയന്‍ പോലും വകവച്ചിട്ടില്ല.
കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേരു നല്‍കാന്‍ തയ്യാറായില്ലെന്ന് പറയുന്നുണ്ടെങ്കിലും അതെല്ലാം വെറുതെയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ തങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി തുറന്നു പറഞ്ഞു. സി കെ ജാനു അനുഭവിക്കുന്നതും സമാന അവസ്ഥയാണ്. അവരെ ബി ജെ പി പൂര്‍ണമായും വിട്ടു കളഞ്ഞു. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്ന ഇവര്‍ക്കൊന്നും ഒന്നും നല്‍കേണ്ടതില്ലെന്നാണ് ബി ജെ പിയുടെ തീരുമാനം.
അതേ സമയം ക്രൈസ്തവ സഭയുമായുള്ള ചങ്ങാത്തത്തിന് ബി ജെ പി ശ്രമം തുടരുകയാണ്.അല്‍ഫോന്‍സ് കണ്ണന്താനത്തെ ഉപയോഗിച്ചാണ് പാര്‍ട്ടി കരുക്കള്‍ നീക്കുന്നത്.കെ.എം.മാണിയെ തങ്ങളുടെ പാളയത്തിലെത്തിക്കാനുഉള ശ്രമം ബി ജെ പി ഉപേക്ഷിച്ചിട്ടില്ല.
കേരളത്തിലെ വോട്ടര്‍മാരാണ് ബി ജെ പി യെ സ്വീകരിക്കാന്‍ വൈമുഖ്യം കാണിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇത്തരമൊരവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha


























