വയനാട്ടിലെ കാട്ടുതീ : ഒരാള്‍ പിടിയിലായി

വയനാട്ടില്‍ വനത്തിന് തീയിടുന്നതിനിടെ ഒരാള്‍ പിടിയിലായി. എടമന സ്വദേശിയായ ബാലകൃഷ്‌ണനാണ് തീയിടുന്നതിനിടെ പിടിയിലായത്. നോര്‍ത്ത് ഡിവിഷന്‍ വരയാന്‍ ചുള്ളിവനത്തിലാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്‌ചയാണ് 15 ഇടങ്ങളിലായി കാട്ടു തീ പടര്‍ന്നു പിടിച്ചത്. ഇതിനു പിന്നില്‍ അസ്വാഭാവികതയുണ്ടെന്നും മനുഷ്യനിര്‍മ്മിത തീയാണെന്നും കണ്ടെത്തിയിരുന്നു.
ഏകദേശം 20 കി.മീ ചുറ്റളവില്‍ 1200 ഓളം ഏക്കര്‍ വനമാണ് കത്തി നശിച്ചത്. വലിയ വലിയ മരങ്ങളും കത്തി നശിച്ചു. നിരവധി വന്യജീവികള്‍ അഗ്നിക്കിരയായി. ഏതാനും വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ ഉണ്ടായി. തുണ്ടുകാപ്പിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.
https://www.facebook.com/Malayalivartha