ഓരോ വര്‍ഷം കഴിയുന്തോറും കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വർദ്ധിക്കുന്നു; സ്ത്രീകളും കുട്ടികളും സൂക്ഷിക്കുക, ഇത് കേരളമാണ്

സ്ത്രീകളും കുട്ടികളും സൂക്ഷിക്കുക, ഇത് കേരളമാണ് കേരളം ലൈംഗിക പീഡനങ്ങളുടെ സ്വന്തം നാടാകുന്നു. ആറു മണിക്കൂറില്‍ ഒരു സ്ത്രീയും 12 മണിക്കൂറില്‍ ഒരു കുട്ടിയും കേരളത്തില്‍ പീഡനത്തിനിരയാവുന്നതായി കണക്കുകള്‍. 2016 ല്‍ പീഡനത്തിനിരയായത് 929 കുട്ടികള്‍, 1644 സ്ത്രീകള്‍, കേരളത്തിലേത് ഞെട്ടിക്കുന്ന കണക്കുകള്‍. കേരളത്തില്‍ ദിവസേന നാല് സ്ത്രീകളും രണ്ടു കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രൊവിഷണല്‍ കണക്കുകളാണിത്. ഓരോ വര്‍ഷം കഴിയുന്തോറും കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക പീഡനം ഒന്നര ഇരട്ടി വര്‍ധിച്ചിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള പീഡനം മൂന്നിരിട്ടിയാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ജിഷ വധവും സൗമ്യ വധവും സ്ത്രീ സുരക്ഷയെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ത്തിവിടുകയും സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്കായി പല പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തുവെങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം ഓരോ ദിവസവും വര്‍ധിച്ചുവരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011 ലെ സൗമ്യ വധവും 2016 ലെ ജിഷ വധവും നടന്ന കാലയളവ് നോക്കിയാല്‍ തന്നെ സര്‍ക്കാര്‍ കാര്യം മുറപോലെയാണ് നടക്കുന്നതെന്ന് വ്യക്തമാകും. 2012 മാത്രമാണ് ഈ കണക്കില്‍ കുറവ് കാണിക്കുന്നത് .
കുട്ടികള്‍ പീഡനത്തിനിരയാകുന്ന സംഭവങ്ങള്‍ പലപ്പോഴും പുറത്തുവരാറില്ല. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനത്തില്‍ കേരളം മുന്‍പന്തിയിലെന്നാണ് കേന്ദ്ര ശിശുക്ഷേമമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2008 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ സ്ത്രീകളെപ്പോലെതന്നെ കുട്ടികളും പീഡനത്തിന് ഇരയാകുന്നുണ്ട്. ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 2008 ല്‍ 548 സ്ത്രീ പീഡനക്കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ കേസെടുക്കുമ്പോള്‍ ഇത് 215 ആണ്. 2016 ല്‍ 1644 സ്ത്രീ പീഡനക്കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികള്‍ പീഡനത്തിനിരയായ 929 കേസുകളാണ് 2016 ല്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെപ്പോലെതന്നെ കുട്ടികളും നമ്മുടെ സമൂഹത്തില്‍ പീഡനത്തിരയാവുന്നതിന്റെ തെളിവാണ് താഴെ കാണിച്ചിരിക്കുന്ന കണക്കുകള്‍.
വര്‍ഷം കഴിയുന്തോറും റജിസ്റ്റര്‍ ചെയ്യപ്പടുന്ന കേസുകളുടെ എണ്ണവും വര്‍ധിക്കുന്നു. റജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ ഭൂരിഭാഗവും സ്വന്തം കുടുംബാംഗങ്ങളില്‍നിന്നുമാണ് കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നത്. ഇതില്‍ കൂടുതല്‍ കേസുകളിലെയും പ്രതികള്‍ സ്വന്തം അച്ഛനോ രണ്ടാനച്ഛനോ ആണെന്നാണ് ഞെട്ടിക്കുന്ന വസ്തുത. മുത്തച്ഛന്‍, സഹോദരന്‍, ബന്ധുക്കള്‍ പ്രതികളായ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്‌കൂളുകളിലും വലിയ രീതിയില്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാവുന്നുണ്ട്. അധ്യാപകരും സഹപാഠികളും പ്രതികളായ നിരവധി കേസുകളുണ്ട്. ഇവയ്ക്കു പുറമേ പുരോഹിതന്മാര്‍ പ്രതികളായ കേസുകളുമുണ്ട്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനക്കേസുകള്‍ കൂടുതലായും റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍തന്നെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവയാണ് മുന്‍പന്തിയില്‍.
കേരളത്തില്‍ കുട്ടികള്‍ പീഡനത്തിനിരയാകുന്നത് വര്‍ധിക്കുന്നുവെന്നത് ആശങ്കാജനകമായ വിഷയമാണ്. പത്രങ്ങളില്‍ പീഡന വാര്‍ത്തകള്‍ക്കായി പ്രത്യേക പേജുകള്‍ പോലും കാണുകയുണ്ടായി. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു ചരമ പേജ് കണ്ടിട്ടുണ്ട് ഇപ്പോള്‍ പീഡന പേജും, ഒന്നു പേടിപ്പിച്ചാല്‍ പീഡനത്തിനിരയായ കാര്യം കുട്ടികള്‍ തുറന്നു പറയില്ല എന്നൊരു ധാരണയുണ്ട്. പല കേസുകളിലും ഇതു കാണാം. കുട്ടികളെ വശത്താക്കാന്‍ എളുപ്പമാണ്. കുട്ടികള്‍ കൂടുതലായും പീഡനത്തിനിരയാകുന്നതിന്റെ ഒരു കാരണം ഇതാണ്. ഒരു കുട്ടി പീഡനത്തിനിരയായാല്‍ അതു മറച്ചുവയ്ക്കാതെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇപ്പോള്‍ കൂടിയിട്ടുണ്ട്.
സ്‌കൂളുകളില്‍ കൗണ്‍സിലേഴ്സിനോട് കുട്ടികള്‍ പീഡനവിവരം തുറന്നു പറയുന്നുണ്ട്. നേരത്തെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ പരിശോധനയില്‍ ഈ വിവരം അറിഞ്ഞാലും മാതാപിതാക്കളുടെ നിര്‍ബന്ധം മൂലം പൊലീസിനെ അറിയിക്കാന്‍ തയാറാവുമായിരുന്നില്ല. എന്നാല്‍ ഇന്നവര്‍ ആദ്യംതന്നെ പൊലീസിനെയാണ് അറിയിക്കുന്നത്. ഇതൊക്കെയാണങ്കിലും മറ്റൊരു ദയനീയമായ വസ്തുത പല കേസുകളും ഇപ്പോഴും തീര്‍പ്പാക്കപ്പെട്ടിട്ടില്ലെന്നതാണ്. കോടതികളില്‍ നിരവധി കേസുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതായാണ് കണക്കുകള്‍വ്യക്തമാക്കുന്നത്
https://www.facebook.com/Malayalivartha


























