വിജയകുമാര്‍ ശശിയാകും? സ്‌ത്രീ പീഡനത്തില്‍ ശശിതരൂരിന് ഡോക്‌ടറേറ്റ് നല്‍കിയ വിജയകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്

കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ശശിതരൂരിനെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് സി.പി.എം. സംസ്ഥാന സമിതി അംഗം എം. വിജയകുമാറിനും സി.പി.ഐ നേതാവ് വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ യ്‌ക്കും ജില്ലാകളക്‌ടര്‍ ബിജു പ്രഭാകര്‍ നോട്ടീസയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. വിജയകുമാറിന്റെ വിശദീകരണം ലഭിച്ചതിനുശേഷമേ തുടര്‍നടപടികളെടുക്കുകയുള്ളൂ.
ശശി തരൂരിന് സ്‌ത്രീ പീഡനത്തില്‍ ഡോക്‌ടറേറ്റ് കിട്ടുമെന്നും ഒ രാജഗോപാല്‍ രക്തദാഹിയാണെന്നുമായിരുന്നു വിജയകുമാറിന്റെ പരാമര്‍ശം. ഇതിനെതിരം തരൂര്‍ തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയിരുന്നു.
സുനില്‍ കുമാര്‍ ഒരു ചാനലിലെ ചര്‍ച്ചയില്‍ തരൂര്‍ ഭാര്യ സുനന്ദയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞതിനാണ് സുനില്‍ കുമാറിന് നോട്ടീസ് അയച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha