Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

അയല്‍വീട്ടിലെ കുളിമുറിയിലേയ്ക്കു ക്യാമറ; നാട്ടുകാരില്‍ നിന്നു പ്രവാസിയെ രക്ഷിക്കാന്‍ സിപിഎം നേതാവും പൊലീസും രംഗത്ത്

15 MARCH 2017 11:26 AM IST
മലയാളി വാര്‍ത്ത

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നു അയല്‍വീട്ടിലെ കുളിമുറിയിലേയ്ക്കു രഹസ്യ ക്യാമറ തുറന്നുവച്ച പ്രവാസി മലയാളി യുവതിയുടെ ഭര്‍ത്താവ് കുടുങ്ങി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു ക്യാമറ പിടിച്ചെടുത്ത പൊലീസും സിപിഎം നേതാക്കളും ചേര്‍ന്നു യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നു. നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവങ്ങള്‍. പ്രദേശത്തെ രണ്ടു നിലവീട്ടില്‍ വാടകയ്ക്കു താമസിക്കുകയാണ് പ്രവാസി മലയാളിയായ യുവതിയുടെ ഭര്‍ത്താവും രണ്ടു മക്കളും. ഭാര്യ കുവൈറ്റില്‍ നഴ്‌സാണ്. രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ കുവൈറ്റിലേയ്ക്കു പോയത്. ഇതിനു ശേഷമാണ് ഇയാള്‍ ഇവിടെ താമസിക്കാന്‍ എത്തിയത്. ഭാര്യ ഗള്‍ഫില്‍ പോയപ്പോള്‍ മുതല്‍ ഇയാളും അയല്‍വാസികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഇയാളുടെ അയല്‍വീട്ടില്‍ താമസിക്കുന്നവര്‍ക്കു അടച്ചുറപ്പില്ലാത്ത കുളിമുറിയാണ് ഉള്ളത്. തുണിയില്‍ തീര്‍ത്ത ഈ കുളിമുറിയിലാണ് വീട്ടിലെ സ്ത്രീകള്‍ അടക്കമുള്ളവര്‍ കുളിച്ചിരുന്നത്. ഈ കുളിമുറിയിലേയ്ക്കു നീണ്ടു നില്‍ക്കുന്ന നിലയില്‍ സിസിടിവി ക്യാമറയാണ് ഇയാള്‍ സ്ഥാപിച്ചിരുന്നത്. ഇവിടുത്തെ വീട്ടിലെ സ്ത്രീകള്‍ കുളിക്കാന്‍ കയറുമ്പോള്‍ ഇയാള്‍ ക്യാമറ പ്രവര്‍ത്തിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം ഇയാള്‍ അശ്ലീല വൈബ് സൈറ്റില്‍ പകര്‍ത്തി നല്‍കിയിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവം വിവാദമായതോടെ നാട്ടുകാര്‍ വീട് വളഞ്ഞ് ക്യാമറ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പനച്ചിക്കാട് പഞ്ചായത്തിലെ സിപിഎം അംഗം സ്ഥാനത്ത് എത്തിയത്. പ്രശ്‌നത്തില്‍ ഇടപെട്ട ഇദ്ദേഹം താന്‍ ക്യാമറ പരിശോധിച്ചതായും ദൃശ്യങ്ങള്‍ ഒന്നും അതിലില്ലെന്നും വ്യക്തമാക്കി. ഇതോടെ നാട്ടുകാര്‍ കൂടുതല്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതിനിടെയാണ് കോട്ടയം ഈസ്റ്റ് പൊലീസും സ്ഥലത്ത് എത്തി. തുടര്‍ന്നു ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കും, ക്യാമറയും പൊലീസ് പിടിച്ചെടുത്തു. ബുധനാഴ്ച നാട്ടുകാരുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (3 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (17 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (33 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (56 minutes ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (58 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (9 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (10 hours ago)

Malayali Vartha Recommends