ഉമ്മന്‍ചാണ്ടി ഭരണത്തില്‍ പിടിച്ചു നില്‍ക്കാന്‍ വക്രബുദ്ധി പ്രയോഗിക്കുന്നുവെന്ന് പിണറായി വിജയന്‍ , ഇത്തവണ മുഖ്യമന്ത്രിയുടെ വക്രബുദ്ധി വിലപോവില്ല

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തില്‍ ഭരണം നിലനിര്‍ത്താന്‍ വേണ്ടി വക്ര ബുദ്ധി ഉപയോഗിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രിയുടെ വക്രബുദ്ധി വിലപോവില്ലെന്നും അദ്ദേഹം പറഞ്ഞു. തോറ്റാല്‍ ഉത്തരവാദിത്വം തനിക്കാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന തന്ത്രമാണെന്നും തിരുവനന്തപുരത്ത് ഇഎംഎസ് അനുസ്‌മരണ പരിപാടിയില്‍ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് പിണറായി പറഞ്ഞു..
കേരളത്തില്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും കാത്തിരിക്കുന്നത് വന്‍ പരാജയമാണെന്നും തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രണ്ടക്കത്തിലൊതുങ്ങുന്ന പാര്‍ട്ടിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്ലാ ജനവിഭാഗങ്ങളും കോണ്‍ഗ്രസിന് എതിരാണ്. ഇവിടെ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ജയിക്കില്ലെന്നാണ് നിലവിലിപ്പോഴുള്ള സ്ഥിതിയെന്നും കൂടാതെ പണമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha