സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് കുട്ടിയെ മാനസികമായി പീഡിപ്പിച്ചു; വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. എം.ജി.എം സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുനാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കോപ്പിയടിച്ചതിന് കുട്ടിയെ 3 വര്‍ഷത്തേക്ക് ഡി ബാര്‍ ചെയ്‌തെന്നും അത് സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്തു എന്നും പറയപ്പെടുന്നുണ്ട്...ഈ സ്‌കൂളില്‍ നിന്ന് നിരവധി കേസുകളാണ് ഇതിനുമുന്‍പും ഉണ്ടായിട്ടുള്ളത്. സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കി. മാനേജ്‌മെന്റിന് എതിരെയും പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
വര്‍ക്കല സ്വദേശിയായ അര്‍ജുനെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് കഴിഞ്ഞ ദിവസം വൈസ് പ്രിന്‍സിപ്പല്‍ അര്‍ജുനെയും രക്ഷിതാക്കളെയും സ്‌കൂളില്‍ വിളിച്ചുവരുത്തി ശാസിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഇവര്‍ പരാതിപ്പെടുന്നത്. എന്നാല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ വിളിച്ചുവരുത്തി ശാസിച്ചത് സ്വാഭാവികമായ ഒരു നടപടി മാത്രമാണെന്നും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നാണ് പി.ടി.എ ഭാരവാഹികളുടെ മറുപടി. സ്‌കൂള്‍ പ്രിന്‍സിപ്പലും ആരോപണം നിഷേധിച്ചിട്ടുണ്ട്.
ഇന്നലെ സ്‌കൂളില്‍ പി.ടി.എ യോഗം നടന്നിരുന്നു. യോഗത്തില്‍, അര്‍ജുന്റെ മോശം കൂട്ടുകെട്ടുകളെ കുറിച്ച് അദ്ധ്യാപകര്‍ ശാലിനിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. യോഗത്തിന് ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി. പിന്നീട് ഇളയമകള്‍ അനന്തലക്ഷ്മിയേയും കൂട്ടി ശാലിനി ആശുപത്രിയില്‍ പോയപ്പോഴാണ് അര്‍ജുന്‍ ആത്മഹത്യ ചെയ്തത്. വര്‍ക്കല ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി..
https://www.facebook.com/Malayalivartha


























