Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

സിഎ വിദ്യാര്‍ത്ഥിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല തലശ്ശേരി സ്വദേശിയായ മറ്റൊരു യുവാവ് കസ്റ്റഡിയില്‍

15 MARCH 2017 12:59 PM IST
മലയാളി വാര്‍ത്ത

കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേല്‍ ഷാജിയെന്ന സിഎ വിദ്യാര്‍ത്ഥിയുടെ മരണത്തിലെ ദുരൂഹത ഇനിയും നീക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. മിഷേലുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്ന ക്രോണിന്‍ എന്നയാള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലുണ്ട്. അത് കൂടാതെ തലശ്ശേരി സ്വദേശിയായ മറ്റൊരു യുവാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിഷേല്‍ ഷാജിയുടെ ഫോണിലേക്ക് തലശ്ശേരി സ്വദേശിയായ യുവാവിന്റെ ഫോണില്‍ നിന്നും ഇടയ്ക്കിടെ കോളുകള്‍ വന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

നേരത്തേ മിഷേലിന്റെ വീടിന് മുന്നില്‍ നിന്നുമുള്ള സിസിടിടി ദൃശ്യങ്ങളില്‍ ഒരു യുവാവ് മിഷേലിനെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തലശ്ശേരിക്കാരനായ ഇതേ ആളാണ് പോലീസിന്റെ കസ്റ്റഡിയില്‍ ഇപ്പോളുള്ളത് എന്നാണ് വിവരം. ഇയാള്‍ പലയിടത്തായി മിഷേലിനെ പലയിടത്തും പിന്തുടര്‍ന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം മിഷേലിനെ കണ്ട് ഇഷ്ടപ്പെട്ടതിനാലാണ് പിന്തുടര്‍ന്നിരുന്നതെന്നാണ് ഈ യുവാവ് പറയുന്നതെന്നാണ് സൂചന.

ഇയാളെ പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനിടെ നേരത്തെ അറസ്റ്റിലായ ക്രോണിന്‍ അലക്സാണ്ടര്‍ തനിക്ക് മിഷേലിന്റെ മരണത്തില്‍ പങ്കില്ലെന്നും പറഞ്ഞിരുന്നു. ഏതൊരു ബന്ധത്തിലുമുള്ള പ്രശ്നങ്ങളേ തങ്ങള്‍ക്കിടയിലും ഉള്ളൂ എന്നാണ് ഇയാളുടെ വാദം. മിഷേലിനെ മരണത്തിന് മുന്‍പായി ക്രോണിന്റെ അമ്മ ഫോണിന്‍ വിളിച്ച് സംസാരിച്ചതായും പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ക്രോണിന്‍ മിഷേലിനെ ഫോണില്‍ വിളിച്ച് കിട്ടാത്തതിനാല്‍ തന്നോട് പറഞ്ഞത് പ്രകാരമാണ് പെണ്‍കുട്ടിയെ വിളിച്ചതെന്നാണ് ക്രോണിന്റെ അമ്മ പറയുന്നത്.

ക്രോണിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ക്രോണിന്റെ ഭാഗത്ത് നിന്നും നിരന്തരമായ മാനസിക -ശാരീരിക പീഡനങ്ങളുണ്ടായതിനെത്തുടര്‍ന്ന സമ്മര്‍ദം താങ്ങാതെയാണ് മിഷേല്‍ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് വാദം. മിഷേലിനെ ക്രോണിന്‍ തല്ലി കലൂര്‍ പള്ളിയുടെ മുന്നില്‍വെച്ച് മിഷേലിനെ ക്രോണിന്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. അതിന് ശേഷമാണ് മിഷേലും ക്രോണിനും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ക്രോണിനെ ഒഴിവാക്കാന്‍ മിഷേല്‍ ശ്രമിച്ചുവെങ്കിലും അയാള്‍ നിരന്തരമായി മിഷേലിനെ ശല്യപ്പെടുത്തിയതായും പോലീസ് പറയുന്നു. 

മരണത്തിന് മുന്‍പുള്ള രണ്ട് ദിവസങ്ങളില്‍ നൂറ് കണക്കിന് മെസ്സേജുകളാണ് ക്രോണിന്‍ മിഷേലിന് അയച്ചത്. എന്നാല്‍ ഡിലീറ്റ് ചെയ്തതിനാല്‍ ഈ മെസ്സേജുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മിഷേലിനെ ഭീഷണിപ്പെടുത്തുന്ന മെസ്സേജുകളാണ് ഇവയെന്നാണ് കരുതുന്നത്.ശാസ്ത്രീയ പരിശോധന വഴി ഇവ തിരിച്ചെടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

ഈ മെസ്സേജുകള്‍ കേസിലെ നിര്‍ണായക തെളിവാണ്. മാത്രമല്ല മിഷേലിന്റെ ഫോണും പോലീസിന് കണ്ടെത്താനായിട്ടില്ല. മിഷേലിന്റെ ഫോണ്‍ ലഭിച്ചാലും കേസിലത് നിര്‍ണായകമാകും. സംഭവ ദിവസം മിഷേല്‍ അമ്മയെ വിളിച്ചിരുന്നു. മിഷേലിന്റെ ബന്ധുവാണ് ക്രോണിനെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ക്രോണിന്‍ തങ്ങളുടെ ബന്ധുവല്ലെന്നാണ് മിഷേലിന്റെ അച്ഛന്‍ പറയുന്നത്. കേസില്‍ പോലീസ് കെട്ടിച്ചമച്ച കഥയാണിതെന്നും കുടുംബം പറയുന്നു. കേസില്‍ പോലീസ് അലംഭാവം കാണിച്ചുവെന്നും പരാതിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (3 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (17 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (33 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (56 minutes ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (58 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (9 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (10 hours ago)

Malayali Vartha Recommends