ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹാജരാകും

ലാവ്‌ലിന്‍ കേസില്‍ പിണറായിക്കായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹാജരാകും. നിലവില്‍ എം.കെ. ദാമോദരനാണ് പിണറായിയുടെ അഭിഭാഷകന്‍. സിബിഐ നിലപാട് വളരെയധികം കടുപ്പിച്ച സാഹചര്യത്തിലാണ് ഹരീഷ് സാല്‍വേയെ കേസ് ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. കേസ് ഇനി എന്നു വാദം കേള്‍ക്കണമെന്ന കാര്യം കോടതി ഇന്നു പരിഗണിക്കും.
ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീംകോടതിയിലെ വാദത്തില്‍ ബിജെപിക്കു വേണ്ടി ഹാജരായതും ഹരീഷ് സാല്‍വേ ആയിരുന്നു. നേരത്തെ, ലാവ്‌ലിന്‍ കേസില്‍ അന്വേഷണ ഏജന്‍സിയായ സിബിഐയോടും പ്രതിഭാഗത്തോടും ഹൈക്കോടതി ഒന്‍പത് ചോദ്യങ്ങളുന്നയിച്ചിരുന്നു. അന്വേഷണത്തിനിടെ പ്രതിചേര്‍ത്തവര്‍ക്കെതിരെ തെളിവ് വേണമെന്നാണ് പ്രധാനമായും ഹൈക്കോടതി ആവശ്യപ്പെട്ടത്.
യഥാര്‍ഥ കരാറിന്റെ ഭാഗമായവര്‍ ആരൊക്കെയാണ്, ക്യാന്‍സര്‍ സെന്ററിന് പണം നല്‍കേണ്ടത് കരാറിന്റെ ഭാഗമാണോ, കേസിലെ ഗൂഢാലോചയുടെ സ്വഭാവം വ്യക്തമാക്കണം എന്നിങ്ങനെയാണ് ഹൈക്കോടതിയുടെ മറ്റ് ചോദ്യങ്ങള്‍. ഇതില്‍ സിബിഐ അവരുടെ നിലപാടുകള്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്നു രാവിലെ പരിഗണിച്ചപ്പോള്‍ വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റിവയ്ക്കാന്‍ കോടതി തീരുമാനിച്ചിരുന്നു.
എന്നാല്‍, പിണറായി വിജയന്റെ അഭിഭാഷകര്‍, അടുത്ത തവണ ഹാജരാകുന്നത് ഹരീഷ് സാല്‍വേയാണ് എന്ന് അറിയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഇരുകക്ഷികളുടെയും സമയം കൂടി അറിയുന്നതിന് കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.
https://www.facebook.com/Malayalivartha


























