അഭയക്കേസ് : തെളിവ് നശിപ്പിച്ചതിനെ കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതി

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിലെ തെളിവ് നശിപ്പിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി സി.ബി.ഐ യോട് ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്‌ണന്റെ ഉത്തരവ്. ക്രൈംബ്രാഞ്ച് മുന്‍ എസ് . പി കെ.ടി മൈക്കിള്‍ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൈക്കിള്‍ തെളിവ് നശിപ്പിക്കാന്‍ മുഖ്യ പങ്ക് വഹിച്ചു എന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അഭയ ആത്മഹത്യ ചെയ്‌തതാണെന്ന നിഗമനത്തിലായിരുന്നു. അന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ അഭയ ധരിച്ചിരുന്ന വസ്‌ത്രം, ശിരോവസ്‌ത്രം, ഡയറി തുടങ്ങി തൊണ്ടി സാധനങ്ങള്‍ കണ്ടെത്തി. പിന്നീട് സിബിഐ യ്‌ക്ക് വിട്ട ശേഷം വര്‍ഗീസ് പി തോമസ് അന്വേഷണ ചുമതലയേറ്റു.സി.ബി.ഐയുടെ കൈവശമായിരുന്നു രേഖകളും തൊണ്ടിസാധനങ്ങളും.
1992 മാര്‍ച്ച് 27 നാണ് ബി.സി.എം കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ ഹോസ്റ്റലിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha