വിഎസ് ആണ് താരം... പിണറായിയെ എങ്ങനെ അഴിമതിക്കാരനെന്നു വിളിക്കും, ടിപി വധത്തെക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണത്തില്‍ പൂര്‍ണ തൃപ്‌തന്‍

തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്ന ഘട്ടത്തില്‍ പിണറായി വിജയനും സിപിഎമ്മിനും അനുകൂലമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ . എസ്‌എന്‍സി ലാവലിന്‍ കേസില്‍ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെ ഇപ്പോള്‍ അഴിമതിക്കാരനെന്ന് വിളിക്കാനാവില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സിബിഐയുടെ കോടതി പിണറായി അടക്കമുള്ളവരെ ഒഴിവാക്കി. ഇനി മേല്‍നടപടികള്‍ ഉണ്ടായാല്‍ അഭിപ്രായം അപ്പോള്‍ പറയാമെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ടി.പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് സിപിഎം നടത്തിയ അന്വേഷണത്തില്‍ തനിക്ക് പൂര്‍ണ തൃപ്‌തിയാണുള്ളത്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുന്ന മറ്റേത് പാര്‍ട്ടിയാണ് ഉള്ളതെന്നും വിഎസ് ചോദിച്ചു. ഇനി ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്‌തമായ നിലപാടുണ്ടാകില്ലെന്നും വിഎസ് പറഞ്ഞു.
വിഎസും പാര്‍ട്ടിയും തമ്മില്‍ പ്രധാനമായി അകന്ന രണ്ട് വിഷയങ്ങളിലാണ് ഇപ്പോള്‍ പാര്‍ട്ടിക്കനുകൂലമായി വിഎസ് പ്രതികരിച്ചത്. അകന്നു നിന്ന വിഎസിന്റെ ഈ മാറ്റം രാഷ്‌ട്രീയ കേരളം കൗതുകത്തോടെയാണ് കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha