പ്രകടന മികവില്‍ മുമ്പില്‍ പി.ടി ; ജോസ് കെ മാണി ഇന്‍ , ലീഗുകാര്‍ ഔട്ട് പിന്നിലായവര്‍ക്കും സീറ്റ്

ലോകസഭയില്‍ മികച്ച പ്രകടനം കാഴ്‌ച വച്ച പി.ടി തോമസിന് സീറ്റില്ല. പ്രകടനത്തില്‍ ഏറ്റവും പിന്നിലായ ശശിതരൂരിന് സീറ്റ്. ദേശീയ തലത്തില്‍ എം.പിമാരുടെ പ്രകടനമികവിനെ കുറിച്ച് അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് ഫെഡറേഷന്‍ നടത്തിയ സര്‍വേയിലാണ് എം. ഐ ഷാനവാസ്, പി.സി. ചാക്കോ, ശശിതരൂര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പ്രകടന മികവില്‍ പിന്നിലായത്. പാര്‍ലമെന്റിലെ മികവില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നിലെത്തിയത് ഇടുക്കി എം.പി പി.ടി തോമസാണ്. പാര്‍ലമെന്റിലെ ഹാജര്‍നില, ചോദ്യങ്ങള്‍, ചര്‍ച്ചകള്‍, സ്വകാര്യ ബില്‍ അവതരണം എന്നീ കാര്യങ്ങളാണ് എം.പിമാരുടെ മികവിനുള്ള സര്‍വേയില്‍ പരിഗണിച്ചത്. പാലക്കാട് എം.പി , എം.ബി രാജേഷാണ് പ്രകടനത്തില്‍ രണ്ടാമതെത്തിയത്. പ്രകടനത്തില്‍ ഏറ്റവും പിന്നിലായത് കണ്ണൂര്‍ എം.പി കെ സുധാകരനാണ്.
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കി രൂപതാദ്ധ്യക്ഷനുമായി ഉടക്കിയതിനെ തുടര്‍ന്നാണ് പി.ടി തോമസിന് എം.പി സീറ്റ് തെറിച്ചത്. ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടും ഇടുക്കി ബിഷപ്പ് അയഞ്ഞില്ല. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരില്‍ അദ്ദേഹം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി.
കണ്ണൂര്‍ എം.പി കെ.സുധാകരനാകട്ടെ ഇലക്ഷനില്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് മണ്‌ഡലത്തില്‍ നിന്നും വിട്ടു നിന്നത്. എന്നാല്‍ സുധാകരന് വീണ്ടും മത്സരത്തിനിറങ്ങേണ്ടി വന്നു.
ജോസ് കെ മാണി, പി.കരുണാകരന്‍, എ.സമ്പത്ത്, എം.കെ. രാഘവന്‍, എന്‍.പീതാംബരക്കുറുപ്പ് തുടങ്ങിയ എംപിമാര്‍ ശരാശരിയില്‍ കൂടുതല്‍ പ്രകടനം നടത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, എല്‍.കെ അദ്വാനി എന്നിവര്‍ ദേശീയതലത്തില്‍ മോശം പ്രകടനം നടത്തിയവരുടെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്. കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് ആന്റോ ആന്റണി , കെ.സി ധനപാലന്‍ എന്നിവരും ദേശീയ ശരാശരിക്കൊപ്പമെത്തി.
എം. പിയുടെ പ്രവര്‍ത്തനം മികച്ചതാണോ എന്നു പരിശോധിക്കാന്‍ ദേശീയതലത്തില്‍ സമിതികളൊന്നും പ്രവര്‍ത്തിക്കുന്നില്ല. കൂടുതല്‍ എം.പിമാരും പാര്‍ലമെന്റ് സെഷന്‍ നടക്കുമ്പോള്‍ പോലും മണ്‌ഡലത്തിലാണ് ഉണ്ടാകാറുള്ളത്. ഇത്തരം എംപിമാര്‍ ആവര്‍ത്തിച്ച് ജയിക്കാറുണ്ട്. കേന്ദ്ര പദ്ധതികള്‍ മണ്‌ഡലത്തിലെത്തിക്കാനും ഇവര്‍ ശ്രദ്ധിക്കാറില്ല. കോട്ടയം പോലുള്ള ചുരുങ്ങി.യ മണ്‌ഡലങ്ങള്‍ ഒഴിച്ച് കേരളത്തിലെ മറ്റ് ലോക്‌സഭാ മണ്‌ഡലങ്ങളില്‍ പലതിലും വികസനം എത്തി നോക്കിയിട്ടില്ല. കേന്ദ്ര മന്ത്രിമാര്‍ പോലും മണ്‌ഡലം വികസിപ്പിക്കുന്ന കാര്യത്തില്‍ തീര്‍ത്തും മോശം പ്രകടനമാണ് കാഴ്‌ചവച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha