വി.എസ് രാജ്യത്തെ സമുന്നതനായ നേതാവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

സിപിഎമ്മിന്റെ സമുന്നതനായ നേതാവാണ് പ്രതിപക്ഷനേതാവായ വി എസ് അച്യുതാനന്തനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വി എസിനെ മാധ്യമങ്ങള്‍ ചുരുക്കി കാട്ടാന്‍ ശ്രമിക്കണ്ടെന്നും അദ്ദേഹം കൊല്ലം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. വി എസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുതകുന്നതാണെന്നും അദ്ദേഹം വിലയിരുത്തി.
മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയെ പുകഴ്‌ത്തി പറയാന്‍ മാത്രം കെപിസിസി പ്രസിഡന്റ് സുധീരന് എന്താണ് സംഭവിച്ചതെന്നറിയില്ല. ആര്‍ എസ് എസിന്റെ ഗണ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ബിജെപി നേതാവാണ് വാജ്‌പേയി. ആര്‍.എസ് എസിന്റെ നിലപാടുകളെ ഒരിക്കലും വാജ്‌പേയി തള്ളിപ്പറഞ്ഞിരുന്നില്ല. ഗുജറാത്ത് വംശഹത്യ നടക്കുന്ന സമയത്ത് നടപടി വേണമെന്ന് ആവശ്യപ്പെട്ട്# രാഷ്‌ട്രപതി ആയിരുന്ന കെആര്‍ നാരായണന്‍ കത്തയച്ചെങ്കിലും ഒരു നടപടിയും വാജ്‌പേയി സ്വീകരിച്ചില്ല. നരേന്ദ്രമോഡിയെ പോലും തള്ളിപറയാന്‍ വാജ്‌പേയി തയ്യാറായിരുന്നില്ല. അങ്ങനെ ആര്‍ എസ് എസിന്‌ഡറെ നയങ്ങള്‍ നടപ്പാക്കിയ പ്രധാനമന്ത്രിയാണ് വാജ്‌പേ.യി. വാജ്‌പേയിയെ മഹത്വവത്‌ക്കരിക്കാന്‍ കോണ്‍ഗ്രസിനു കഴിയുമായിരിക്കും . ഇക്കാര്യത്തില്‍ സുധീരന് വേറെ ഉദ്ദേശങ്ങളുണ്ടായിരുക്കുമെന്നും പിണറായി പറയുന്നു.
https://www.facebook.com/Malayalivartha