യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫ് തന്റെ സഹായം തേടിയെന്ന് സരിത

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തോല്‌പിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് എല്‍.ഡി.എഫ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നതായി സോളാര്‍ തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ സരിത എസ് നായര്‍ വെളിപ്പെടുത്തുന്നു. നേതാക്കളാരെന്ന് സരിത പറഞ്ഞില്ല.
തന്നെ മഹാകള്ളിയാണെന്നു വിളിച്ച വി.എസ് സി.ബി.ഐ അന്വേഷണം നേരിടുന്ന സ്വന്തം മകന്റെ കാര്യത്തിലുള്ള നിലപാടെന്താണെന്നും സരിത ചോദിച്ചു. തെരഞ്ഞെടുപ്പ ലക്ഷ്യം വച്ച് കെ.സി വേണുഗോപാലിനേയും തന്നേയും ചേര്‍ത്ത് അപവാദപ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും ആലപ്പുഴയില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്നും സരിത പോലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha