പിഎഫ് പെന്‍ഷനില്‍ വര്‍ദ്ധനവ്, അധികവിഹിതം അടച്ചാല്‍ പിഎഫ് പെന്‍ഷന്‍ 15,000 രൂപയായേക്കും

പി.എഫ് പെന്‍ഷന്‍ ഇപ്പോള്‍ വളരെ ചെറിയ തുകയാണ ലഭ്യമാകുന്നത്. മിക്കവാറും പേര്‍ക്ക് 2000 രൂപയില്‍ താഴെയാണ് ലഭിക്കുന്നത്. ഇത് 15,000 രൂപ വരെ ഉയരാന്‍ അവസരമൊരുങ്ങിയെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല. കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇറക്കുന്ന പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളി അധികവിഹിതം അടയ്‌ക്കേണ്ടി വരും. എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയിലെ അംഗങ്ങള്‍ക്ക് മൊത്തം ശമ്പളത്തിന്റെ 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാന്‍ അനുവദിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കുന്നതോടെ പെന്‍ഷന്‍ തുക ഉയരും. ഉത്തരവ് ഇറങ്ങുമ്പോഴേ വ്യക്തത വരൂ.
2014 വരെ അംഗത്വമെടുത്തവര്‍ക്ക് 6500 രൂപ ശമ്പളപരിധി കണക്കാക്കിയാണ് പെന്‍ഷന്‍ നല്‍കുന്നതെന്നാണ് അറിയുന്നത്. ഈ ശമ്പളപരിധി 2014ല്‍ 15,000 ആക്കി ഉയര്‍ത്തിയെങ്കിലും അവസാന 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയില്‍ നിന്ന് പെന്‍ഷന്‍ നിശ്ചയിക്കണമെന്ന് വ്യവസ്ഥ ചെയ്തു. ഇത് കുരുക്കാണ്. മുമ്പ് ഇത് അവസാനത്തെ 12 മാസമായിരുന്നു.
അഞ്ചുവര്‍ഷം മുമ്പുള്ള ശമ്പളവും ഇപ്പോഴത്തെ ശമ്പളവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി എടുത്താലേ തൊഴിലാളികള്‍ക്ക് പ്രയോജനമുള്ളൂ. ചുരുക്കത്തില്‍ ഇപ്പോള്‍ കിട്ടുന്ന ആയിരമോ, രണ്ടായിരമോ എന്ന പെന്‍ഷന്‍ ചുരുങ്ങിയത് 10,000 ത്തിന് മുകളിലേക്ക് (വാങ്ങുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍) ഉയരുമെങ്കിലും യഥാര്‍ത്ഥത്തില്‍ കിട്ടേണ്ടത് കിട്ടാതെവരും. പദ്ധതിയില്‍ മുമ്പുണ്ടായിരുന്ന ഓപ്ഷന്‍' പ്രകാരം 6500 രൂപയുടെ ശമ്പള പരിധിക്ക് ആനുപാതികമായി തൊഴിലാളി വിഹിതം അടയ്ക്കുകയും തൊഴിലുടമ അടയ്ക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ പെന്‍ഷന്‍ എങ്ങനെയെന്നു വ്യക്തമല്ല. ഇവിടെയാണ് അധിക വിഹിതം അടയ്‌ക്കേണ്ട ബാദ്ധ്യത തൊഴിലാളിക്ക് വരുന്നത്. ഉത്തരവ് ഇറങ്ങിയ ശേഷമേ ഇക്കാര്യങ്ങളില്‍ വ്യക്തതവരൂ.
മുമ്പ് ഇ.പി.എഫിലേക്ക് വിഹിതമടച്ചിരുന്നത്
തൊഴിലാളിയുടെ ശമ്പള പരിധിയായി 2001 ജൂണ്‍ ഒന്നുമുതല്‍ നിശ്ചയിച്ചിരുന്നത് (യഥാര്‍ത്ഥ ശമ്പളമല്ല) 6500 രൂപ. എന്നാല്‍ 2014 സെപ്തംബര്‍ 1 മുതല്‍ ശമ്പള പരിധി 15,000 ആക്കി ഉയര്‍ത്തി).
തൊഴിലാളി വിഹിതം12% , തൊഴിലുടമയുടെ വിഹിതമായ 12 ശതമാനത്തില്‍ 8.33% പെന്‍ഷന്‍ ഫണ്ടിലേക്കും ബാക്കി 3.67 % പ്രൊവിഡന്റ് ഫണ്ടിലേക്കും പോകും
2001 മുതല്‍ ഈ ജോയിന്റ് ഓപ്ഷന്‍' സമ്പ്രദായം നിലവില്‍ വന്നു. തൊഴിലുടമയുടെ കൂടി സമ്മതമുണ്ടെങ്കില്‍ യഥാര്‍ത്ഥ ശമ്പള'ത്തിന്റെ 12 % പ്രൊവിഡന്റ് ഫണ്ടിലേക്ക് അടയ്ക്കുന്ന തൊഴിലാളിക്ക്, ആ തുകയുടെ 8.33 % പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാന്‍ അനുവദിക്കുന്നതായിരുന്നു ഈ സമ്പ്രദായം. ഈ ഓപ്ഷന്‍ 'സമ്പ്രദായം 2014ല്‍ നിറുത്തലാക്കി. അതോടെയാണ് ചില സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തില്‍ നിന്ന് 20 പൊതുമേഖലാ സ്ഥാപനങ്ങളിലെ പി.എഫ് അംഗങ്ങളാണ് പ്രത്യേകം കേസുകളുമായി പല ഘട്ടങ്ങളിലായി കോടതിയെ സമീപിച്ചത്. ഇ.പി.എഫ് എതിര്‍കക്ഷിയായി നടന്ന കേസില്‍ കേസിന് പോയവര്‍ക്കായിരുന്നു വിജയം.
അങ്ങനെ കേസിനുപോയ സ്ഥാപനങ്ങളിലെ തൊഴിലാളികളെ പ്രത്യേകം കത്തയച്ചുവരുത്തി ചര്‍ച്ചനടത്തി അവരെക്കൊണ്ട് യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായി കുടിശിക അടപ്പിക്കുകയും അതിനനുസരണമായ വലിയ പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തു. കോടതിയെ സമീപിച്ച് ഇത്തരത്തില്‍ ഉത്തരവ് സമ്പാദിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവന്ന ഘട്ടത്തിലാണ് പുതിയ നിര്‍ദ്ദേശം വേണമെന്ന് ഇ.പി.എഫ് അധികൃതര്‍ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. അതാവും പുതിയ ഉത്തരവായി വരിക.
പെന്‍ഷന്‍ നിശ്ചയിക്കുന്ന രീതി
സേവനത്തിന്റെ അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയെ സേവന കാലയളവ് കൊണ്ട് ഗുണിച്ച് കിട്ടുന്ന തുകയെ 70 കൊണ്ട് ഭാഗിക്കുമ്പോള്‍ ലഭിക്കുന്ന തുകയാണ് പെന്‍ഷന്‍. 70 എന്നത് വയസിന്റെ സൂചകമായി പി.എഫ് നിശ്ചയിച്ചിരിക്കുന്നതാണ്. ഓപ്ഷന്‍ സമ്പ്രദായത്തിന് നിശ്ചയിച്ചിരുന്ന കാലാവധി എടുത്തുകളഞ്ഞതിനാല്‍ നേരത്തേ യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായി വിഹിതമടച്ചവര്‍ക്ക് കൂടുതല്‍ പെന്‍ഷന്‍ കിട്ടുമെന്നര്‍ത്ഥം. 8.33 ശതമാനം തുക പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റാന്‍ ഓപ്ഷന്‍ നല്‍കിയവര്‍ക്ക് പുതിയ ഉത്തരവ് പ്രയോജനപ്പെടും.
മൊത്ത ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ പദ്ധതിയില്‍ വിഹിതം അടച്ചവര്‍ക്ക് തൊഴിലുടമയുടെ സഹായത്തോടെ ഓപ്ഷന്‍ നല്‍കാം. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം പുതിയ ഉത്തരവിറക്കുന്നത്. 2014നു ശേഷം ചേര്‍ന്നവര്‍ക്ക് ഉത്തരവ് ബാധകമല്ല. 2014മുതല്‍ പി.എഫ് പെന്‍ഷന്‍ കണക്കാക്കുന്ന ശമ്പളപരിധി 6500രൂപയില്‍ നിന്ന് 15,000 രൂപയായി ഉയര്‍ത്തിയ സാഹചര്യത്തിലാണിത്.
https://www.facebook.com/Malayalivartha

























