16കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കള്‍ക്കെതിരെ കേസ്

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് 16കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ രണ്ട് സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്തു. സിനിമാ-സീരിയല്‍ മേഖലയുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളുള്‍പ്പെടെ കേസുമായി ബന്ധമുള്ള ആറ് പേര്‍ ഇപ്പോള്‍ ഒളിവിലാണ്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ഇന്നലെയാണ് പുറത്തുവന്നത്. സുഹൃത്തുക്കളായ ആറ് പേര്‍ ചേര്‍ന്ന് ഒരു ജന്മദിനാഘോഷ ചടങ്ങിലേക്ക് കുട്ടിയെ കൊണ്ടുപോയെന്നും അവിടെ വെച്ച് രണ്ട് പേര്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമ്പന പഞ്ചായത്ത് അംഗത്തിന്റെ മകനായ ഫൈസലിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പെണ്‍കുട്ടിയെ പ്രതികള്‍ക്ക് എത്തിച്ചു കൊടുത്തത് രണ്ട് സീരിയല്‍ നടിമാരാണെന്നാണ് വിവരം. ഇ വര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ്. പിറന്നാള്‍ ആഘോഷം നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ പെണ്‍കുട്ടിയെ പ്രതികള്‍ പറഞ്ഞ സ്ഥലത്ത് എത്തിച്ചത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവിടെ ഉണ്ടായിരുന്ന രണ്ടു പേരാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കിട്ടിയുടെ മൊഴി. സംഭവത്തില്‍ പോലീസ് ആറു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പോക്സോ നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ഒരാളെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫൈസല്‍ കമീസാണ് അറസ്റ്റിലായത്. പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ് ഇയാള്‍. പ്രമുഖ തുണി വ്യാപാര സ്ഥാപനത്തിന്റെ മുതലാളിയാണ് കമീസ്. കേസിലെ മറ്റ് പ്രതികള്‍ കേരളം വിട്ടതായാണ് വിവരം. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് വിവരങ്ങള്‍. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നാണ് വിവരം. 18ാം തീയതിയാണ് സംഭവത്തെ കുറിച്ച് പരാതി നല്‍കിയത്.
എന്നാല്‍ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ വനിത സിഐ കേസെടുത്തില്ലെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയ ഈ ജന്മദിനാഘോഷ ചടങ്ങിലേക്ക് കൊണ്ടുപോയത് രണ്ട് സ്ത്രീകളാണെന്നാണ് ഇപ്പോള്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ വേണ്ടിയാണ് ജന്മദിനാഘോഷ ചടങ്ങെന്ന പേരില്‍ ഇവര്‍ ഹോട്ടലില്‍ ഒത്തുചേര്‍ന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെല്ലാം ഒളിവിലാണ്.
https://www.facebook.com/Malayalivartha

























