ലോകസഭ തെരഞ്ഞെടുപ്പ് : നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും

ലോകസഭ തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദ്ദേശിക പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. മറ്റെന്നാള്‍ സൂക്ഷ്‌മ പരിശോധനാ നടപടികള്‍ തുടങ്ങും. ബുധനാഴ്‌ച പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കും.
പ്രധാന പാര്‍ട്ടികളുടെയെല്ലാം സ്ഥനാര്‍ത്ഥികള്‍ പത്രികാ സമര്‍പ്പണം നടത്തിക്കഴിഞ്ഞതിനാല്‍ പ്രചരണത്തില്‍ മേല്‍ക്കൈ നേടാനുളള തിരക്കു പിടിച്ച ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും അണികളും. ഇതുവരെ പത്രികാ സമര്‍പ്പണം നടന്നതില്‍ ഏറ്റവും കൂടുതല്‍ പേര്‍ സ്ഥാനാര്‍ത്ഥികളാവാന്‍ രംഗത്ത് വന്നത് തിരുവനന്തപുരത്താണ്. തലസ്ഥാനത്ത് 16 നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പിക്കപ്പെട്ടു.
ഇടുക്കിയും പത്തനംതിട്ടയുമാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏറ്റവു കുറവ് പേരുള്ളത്. ആറു പേര്‍ മാത്രമാണുള്ളത്. ഏപ്രില്‍ 10 നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. അതിനിടയില്‍ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് അനേകം വിവാദങ്ങളും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികള്‍ മണ്‌ഡലങ്ങളിലെല്ലാം എത്താനുള്ള നെട്ടോട്ടത്തിലാണ്.
https://www.facebook.com/Malayalivartha