പണമൊഴുക്ക് കേരളത്തിലേക്കും... കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് 40 കോടി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 2.5 കോടി

തെരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദേശം മറികടന്ന് എ.ഐ.സി.സി. കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വന്‍ തുക നല്‍കിയതായി മംഗളം. യു.ഡി.എഫ്. സ്‌ഥാനാര്‍ഥികളുടെ പ്രചാരണത്തിനു എ.ഐ.സി.സി. 40 കോടിരൂപ നല്‍കിയതായാണ് മംഗളം റിപ്പോര്‍ട്ട് ചെയ്‌തത്. ജയസാധ്യത കണക്കിലെടുത്ത് ഒരാള്‍ക്ക് രണ്ടുകോടിമുതല്‍ 2.5 കോടി വരെ നല്‍കാനാണു നിര്‍ദേശം. ഘടകകക്ഷി സ്‌ഥാനാര്‍ഥികള്‍ക്ക് 1.25 കോടി വീതവും നല്‍കും. കെ.പി.സി.സിയും ഡി.സി.സിയും നല്‍കുന്ന തുകയ്‌ക്കു പുറമെയാണിത്.
2009-ലെ തെരഞ്ഞെടുപ്പിന് ഹൈക്കമാന്‍ഡ് വിഹിതം ഓരോ സ്‌ഥാനാര്‍ഥിക്കും 1.25 കോടി രൂപയായിരുന്നു. ഘടകകക്ഷികള്‍ക്ക് നല്‍കിയത് ഇതിന്റെ നേര്‍പകുതിയും. കേരളത്തില്‍ നിന്നു പരമാവധി സീറ്റുകള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി പ്രചാരണത്തുക ഇരട്ടിയാക്കിയത്.
പരമാവധി 75 ലക്ഷം രൂപയാണ് ഓരോ സ്‌ഥാനാര്‍ഥിയുടെയും പ്രചാരണച്ചെലവായി കമ്മിഷന്‍ നിശ്‌ചയിച്ചത്. ഈ നിര്‍ദേശം കാറ്റില്‍പറത്തിയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വന്‍തുക സ്‌ഥാനാര്‍ഥികള്‍ക്ക് നേരിട്ടു നല്‍കാന്‍ തീരുമാനിച്ചത്. കെ.പി.സി.സി. പ്രചാരണസമിതി ചെയര്‍മാന്‍ സി.വി.പത്മരാജനാണു മേല്‍നോട്ടം. തുകവിതരണം ഇന്നലെ ആരംഭിച്ചതായറിയുന്നു.
കഴിഞ്ഞതവണ വടകരയില്‍ മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രനു രണ്ടാംഘട്ട ചെലവിനുള്ള തുകയായ 25 ലക്ഷവുമായി തിരുവനന്തപുരത്തുനിന്നു വണ്ടികയറിയ വ്യക്‌തിയുടെ കൈയില്‍ നിന്നു തുക മോഷണം പോയ സംഭവം ഏറെ ഒച്ചപ്പാടുകള്‍ക്കു വഴിയൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണു പണം നേരിട്ടു നല്‍കാന്‍ ആഭ്യന്തരമന്ത്രിയെതന്നെ ചുമതലപ്പെടുത്തിയത്.
നേരത്തെ കെ.പി.സി.സി. പ്രസിഡന്റ് തന്നെ തുക വിതരണം ചെയ്യണമെന്ന നിര്‍ദേശമാണുണ്ടായിരുന്നത്. എന്നാല്‍ ഇത്രയും വലിയ തുക വിതരണം ചെയ്യുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ശൂരനാട് രാജശേഖരനും സജി ജോസഫും ഡല്‍ഹിയില്‍ എ.ഐ.സി.സി. ട്രഷറാര്‍ മോത്തിലാല്‍ വോറയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കേരളത്തിനു വന്‍തുക പ്രചാരണത്തിനു നല്‍കാന്‍ തീരുമാനിച്ചത്. മറ്റു സംസ്‌ഥാനങ്ങള്‍ക്കൊന്നും ഇത്രയും തുക നല്‍കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha