പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പതിനാറു വയസുകാരിയുമായി മുങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കാരശേരി തോട്ടക്കാട് സ്വദേശി രാജേഷാ(20)ണു പിടിയിലായത്. കഴിഞ്ഞദിവസം തോട്ടുമുക്കത്താണ് സംഭവം. പെണ്‍കുട്ടി ഒറ്റയ്ക്കുള്ള സമയത്ത് വീട്ടിലെത്തിയ രാജേഷിനെ കുട്ടിയുടെ അച്ഛന്‍ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയേയും യുവാവിനേയും കഴിഞ്ഞദിവസം കാണാതായി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്. പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രാജേഷിനെ റിമാന്‍ഡ് ചെയ്തു.
മൂകയായ പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചതായി പരാതി. അയല്‍വാസിയായ ചുള്ളിമാനൂര്‍ സ്വദേശി റെജി ഒളിവിലാണ്. വിവാഹ വാഗ്ദാനം നല്‍കി റെജി പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനാണ് റെജി. സംഭവം പെണ്‍കുട്ിടയുടെ വീട്ടുകാര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പരാതിയുണ്ട്. പ്രതിയുടെ ഓട്ടോറിക്ഷ പിടിച്ചെടുത്തതായി നെടുങ്ങാട് സി.ഐ അനില്‍ കുമാര്‍ പറഞ്ഞു. നെടുമങ്ങാട് പോലീസ് കേസെടുത്തു.
ഭാര്യാസഹോദരിയുടെ മകളെ പ്രകൃതി വിരുദ്ധ പീഡനത്തിന് പ്രേരിപ്പിച്ച കേസില്‍ ഇളവട്ടം സ്വദേശിയായ 38 കാരനെ പാലോട് പോലീസ് അറസ്റ്റു ചെയ്തു. കുട്ടികളുടെ പിതാവ് ഏറെനാളായി സുഖമില്ലാതെ കിടപ്പിലാണ്. പുല്ലുപറിക്കാന്‍ പോയ നേരത്താണ് മൂത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇളയകുട്ടിയെയും ഇതേ സാഹചര്യത്തില്‍ ശല്യപ്പെടുത്തിയപ്പോഴാണ് കുട്ടികള്‍ പിതാവിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയില്‍ പാലോട് പോലീസ് കേസെടുക്കുകയായിരുന്നു. പ്രതി പോലീസ് കസ്റ്റഡിയിലാണ്
ഉത്സവം കാണാന്‍ പോയ പട്ടികജാതിക്കാരിയായ യുവതിയെ ദേഹോദ്രപം ഏല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് കൊല്ലങ്കാവ് ചെരുക്കൂര്‍ക്കോണം ഷാന്‍ മന്‍സിലില്‍ ഷാനിനെയാണ്(23) ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു
https://www.facebook.com/Malayalivartha

























