സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ അഞ്ചു കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ ചെറിയനാട് എസ് എന്‍ കോളേജിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ രോഹിത്(22) അഭിലാഷ്(22) വിശാഖ്(22) അഖില്‍(20) അനന്തു(20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കൊല്ലക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇന്നലെ വൈകിട്ട് മൂന്നരയോടെ നെടുംവരംകോട് ജംഗ്ഷനിലാണു സംഭവമുണ്ടായത്. കോളേജി വിട്ടു വന്ന വിദ്യാര്‍ത്ഥികളെ നെടുവരം സ്വദേശികളായ വിജേഷ്(22) തുരുത്തിമേല്‍, മുറിയായിത്തറ വീട്ടില്‍ രാഹുല്‍(22) നെടുവരംകോട് പൂപ്പള്ളിയിലേത്ത് സാം(22) എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന ഗുണ്ടകള്‍ കമ്പിവടിയും വടിവാളും സോഡാക്കുപ്പിയുമുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
കോളേജിന് സമീപത്ത് നെടുവരംകോട് ജംഗ്ഷനില്‍ ബസ് കാത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് നില്‍ക്കുന്നത് സമീപവാസികളായ ചിലര്‍ ചോദ്യം ചെയ്യുകയും വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതില്‍ പ്രകോപിതരായാണ് ഇന്നലെ വൈകിട്ട് ഗുണ്ടാസംഘം വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. ആക്രമണത്തില്‍ അനന്തുവിന്റെ ഇടത് വാരിയെല്ലിന് ആഴത്തില്‍ മുറിവേറ്റു. അഭിലാഷിനും രോഹിത്തിനും തലയ്ക്കാണ് പരുക്ക്. വിശാഖിന്റെ നെഞ്ചിനു താഴെ ആഴത്തില്‍ മുറിവുണ്ടായി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha