മകനോട് അമ്മയുടെ മരണവിവരം അറിയിക്കാനാകാതെ ഒരു അച്ഛന്‍

എട്ടുവര്‍ഷം മുന്‍പ് കാണാതായ മകനോട് അമ്മയുടെ മരണവിവരം അറിയിക്കാനാകാതെ ഒരു അച്ഛന്‍. പാലക്കാട് കൊടുവായൂര്‍ സ്വദേശി ജി.രാധാകൃഷ്ണനാണ് തന്റെ ഭാര്യയുടെ മരണ വാര്‍ത്തയുമായി ഏക മകനെ കാത്തിരിക്കുന്നത്.
ദു:ഖം തളം കെട്ടിയ കൊടുവായൂര്‍ ചാന്തുരുത്തിയിലെ കളഭം വീട്. ഇവിടെ രാധാകൃഷ്ണന്‍ ഏകനാണ്. ഭാര്യ ജലജ കഴിഞ്ഞ 15 ന് മരിച്ചു. മരണാനന്തര ചടങ്ങു നടത്താന്‍ പോലും ആരുമില്ല. ഏകമകന്‍ ബിനോയിയെ കാണാതായിട്ട് എട്ടുവര്‍ഷമായി. മകനെ കാണാതായതിനൊപ്പം ജീവിതപങ്കാളിയെക്കൂടി നഷ്ടമായതിന്റെ ദുഖത്തിലാണ് രാധാകൃഷ്ണന്‍. അമ്മയുടെ മരണവാര്‍ത്ത മകന്‍ ബിനോയ് അറിഞ്ഞുകാണുമോ.ഏത്ര അകലയാണെങ്കിലും മകനേ നീ തിരിച്ചുവരണമെന്ന അപേക്ഷയുമായി അച്ഛന്റെ കാത്തിരിപ്പ്.
ഹോട്ടല്‍മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കാതെ വീടുവിട്ട ബിനോയിയെ എട്ടുമാസം മുന്‍പ് ബെംഗളുരുവിലെ വിമാനത്താവളം റോഡില്‍ വച്ച് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. മകന്‍ ജീവിച്ചിരിക്കുന്നതിന്റെ ഈ തെളിവ് മാത്രമാണ് രാധാകൃഷ്ണന്റെ കാത്തിരിപ്പിന്റെ അടിസ്ഥാനം.
https://www.facebook.com/Malayalivartha

























