ബാലതാരത്തെ കൂട്ട മാനഭംഗം ചെയ്ത കേസിലെ പ്രതി രേഷ്മ ആള് ചില്ലറക്കാരിയല്ല

തൃപ്പൂണിത്തുറ പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞ പ്രതിയായ രേഷ്മയാണ് ഇപ്പോള്‍ ബാല താരത്തെ മാനഭംഗം ചെയ്ത കേസിലും പിടിയിലായിരിക്കുന്നത്. നഗ്‌ന ഫോട്ടോ കാണിച്ച് വ്യാപാരിയെ ഭീഷണിപ്പെടുത്തി മുങ്ങി യുവതിയാണ് പിടിയിലായത്. ഇവര്‍ സീരീയല്‍ താരമെന്നുള്ള അഭ്യൂഹം പരന്നിരുന്നു എന്നാല്‍ അത് പോലീസ് നിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് 16കാരിയായ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ വര്‍ത്ത പുറത്തു വന്നത്. മാസങ്ങള്‍ക്ക് മുമ്പെ നടന്ന സംഭവത്തെ കുറിച്ച് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം പ്രാദേശിക നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തിരുന്നു.
ഈവന്റ് മാനേജ്‌മെന്റ് നടത്തുന്ന രണ്ടു യുവതികളുടെ സഹായത്തോടെയാണ് ബാലതാരത്തെ കൂട്ടബലാല്‍സംഗം ചെയ്തതെന്നു പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഒരാളാണ് രേഷ്മ. കൂട്ടുകാരിയുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാനായി രേഷ്മയണ് ബാല താരത്തെ കൂട്ടികൊണ്ട് പോയത്. പിറന്നാള്‍ ചടങ്ങിനിടെ മുണ്ടക്കലിലെ ആളോഴിഞ്ഞ വീട്ടിലാണ് പതിനാറുകാരി പീഡനത്തിന് ഇരയായത്. രണ്ട് പെണ്‍കുട്ടികളുെട സഹായത്തോടെയായിരുന്നു പീഡനമെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കൊല്ലം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ തൃപ്പുണ്ണിത്തറ കേസിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം യുവതിയെ കൊല്ലം പോലീസിന് കൈമാറും.
https://www.facebook.com/Malayalivartha

























