പിണറായിയെ നിര്‍ത്തിപ്പൊരിച്ച് സിപിഎം സെക്രട്ടേറിയറ്റ് യോഗം: മന്ത്രിമാര്‍ക്കും കടുത്ത വിമര്‍ശനം

തിരുവനന്തപുരത്ത് ആരംഭിച്ച സിപിഎം സെക്രട്ടേറിയറ്റ് അവസാനിക്കുമ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരില്‍ അടിമുടി മാറ്റം പ്രതീക്ഷിക്കാം. ഭരണം പോരെന്ന വിലയിരുത്തല്‍ ഉണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വയം മാറേണ്ടി വരും. ഇല്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായിക്ക് മാറി നില്‍ക്കേണ്ടി വരും.
സി പി എം ജനറല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ സര്‍ക്കാരിനെ വിലയിരുത്താനായി തിരുവനന്തപുരം എ.കെ.ജി. സെന്ററില്‍ ആരംഭിച്ച സെക്രട്ടേറിയറ്റില്‍ തല കുമ്പിട്ട് നിസഹായനായാണ് മുഖ്യമന്ത്രി ഇരുന്നത്. വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ കോടിയേരിയുണ്ടോ എന്ന സംശയം സ്വാഭാവികമായും ഉയരുന്നു. പാര്‍ട്ടി നേതാക്കള്‍ അതിരൂക്ഷമായ വിമര്‍ശനമാണ് മുഖ്യമന്ത്രിക്കെതിരെ നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. മന്ത്രിസഭ കേരളത്തിലില്ലെന്നവരെ പറഞ്ഞവരുണ്ട്.പല മന്ത്രിമാരുടെയും പ്രവര്‍ത്തനം തീര്‍ത്തും മോശമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. സാധാരണക്കാര്‍ സര്‍ക്കാരില്‍ നിന്നും അകന്നു. വിവാദങ്ങള്‍ തുടര്‍ച്ചയാവുന്നു.
വിജിലന്‍സിനെതിരെയും വിമര്‍ശനങ്ങള്‍ ഉണ്ടായി .മുഖ്യമന്ത്രി ചില ഓഫീസര്‍മാരെ കണ്ണടച്ച് വിശ്വസിക്കുന്നതായും മുതിര്‍ന്ന നേതാക്കള്‍ പരാതിപ്പെട്ടു.അതിരു കടന്ന വിശ്വാസം അപകടത്തിലാവും.
പല മന്ത്രിമാരും പ്രവര്‍ത്തിക്കുന്നില്ല. പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മന്ത്രിമാര്‍ പോലും നിശബ്ദരാണ്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നേതാക്കള്‍ ചോദിച്ചു.മുഖ്യ മന്ത്രി എന്ന നിലയില്‍ പിണറായിക്ക് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിയന്ത്രണം നഷ്ടമായതായും നേതാക്കള്‍ ആരോപിച്ചു.
മന്ത്രി സഭക്ക് കൂട്ടുത്തരവാദിത്വം നഷ്ടമായെന്നാണ് പൊതു നിലപാട്. മുഖ്യമന്ത്രിക്ക് മന്ത്രിമാരെയും മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി യെയും വിശ്വാസമില്ല.
മലപ്പുറം ഉപതെരഞ്ഞടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന കോടിയേരിയുടെ പ്രസ്താവനയില്‍ നിന്നും എല്ലാം വ്യക്തമാണ്. ദുര്‍ബലനായ ഒരു സ്ഥാനാര്‍ത്ഥിയെയാണ് സി പി എം കണ്ടെത്തിയിരിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും യു ഡി എഫിന്റെ ഭൂരിപക്ഷം ഉയരും. അത് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആവുകയാണെങ്കില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നായിരിക്കും അര്‍ത്ഥം.
അതിനിടയില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ വിഎസ് രംഗത്തെത്തി. സെക്രട്ടേറിയറ്റ് യോഗം നടക്കുന്ന ദിവസം തന്നെ ഇതുണ്ടായത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
https://www.facebook.com/Malayalivartha

























