അവള്‍ എന്നെ പ്രേരിപ്പിച്ചു...പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരനെതിരെ പോസ്‌കോ ചുമത്തി

പതിനാറുകാരിയായ പെണ്‍കുട്ടിയെ പന്ത്രണ്ടുകാരന്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മൊഴി. ഇതേതുടര്‍ന്ന് ഈ ബാലനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരനെതിരെ പോസ്‌കോ നിയമം ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ പിതാവ് പന്ത്രണ്ടുകാരന്‍ തന്നെയാണെന്ന് ഡി.എന്‍.എയില്‍ വ്യക്തമായിരുന്നു.
ഇതേതുടര്‍ന്നാണ് പോസ്‌കോ ചുമത്തിയത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും അയല്‍വാസികളും ബന്ധുക്കളുമാണ്. പെണ്‍കുട്ടിയുടെ ഫസ്റ്റ് കസിനാണ് പന്ത്രണ്ടുകാരന്‍. തന്നെ വഴിവിട്ട ബന്ധത്തിന് പ്രേരിപ്പിച്ചത് പെണ്‍കുട്ടിയാണെന്നാണ് ബാലന്റെ വാദം. ബാലന്റെ മൊഴി പ്രകാരം പെണ്‍കുട്ടിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ് ഇതുസംബന്ധിച്ചു രജിസ്റ്റര്‍ ചെയ്ത കേസിലെ നിര്‍ണായകമാവുന്ന ഫലം ലഭിച്ചത്. 18 ദിവസം പ്രായമുള്ള കുട്ടിയുടെ രക്ത സാന്പിളാണ് പിതൃത്വപരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ ശേഖരിച്ചത്. പന്ത്രണ്ടുവയസുകാരനില്‍നിന്നു പതിനാറുകാരി ഗര്‍ഭണിയായെന്ന പരാതിയെക്കുറിച്ച് മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.
ഇരുവരുടെയും മൊഴി കോടതിയില്‍ സമര്‍പ്പിച്ചതായി കളമശേരി സി.ഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണോദ്യോഗസ്ഥനായ ജയകൃഷ്ണന്‍ പറഞ്ഞു. കേസ് മാധ്യമവാര്‍ത്തയായതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ബാലനെ മറ്റെരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























