ഉമ്മന്‍ചാണ്ടിയുടെ എന്‍സിപി മോഹം തകര്‍ത്തത് ശശീന്ദ്രന്‍

എന്‍സിപിയെ എല്‍ഡിഎഫില്‍ നിന്നും അടര്‍ത്തിമാറ്റാനുളള ശ്രമത്തിന് തിരിച്ചടി. എം.കെ ശശീന്ദ്രന്‍ എം.എല്‍.എ യാണ് എന്‍സിപിയെ യു.ഡി.എഫ് പാളയത്തിലെത്തിക്കാനുളള ഉമ്മന്‍ചാണ്ടിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കിയത്. തങ്ങളുടെ പാര്‍ട്ടിയെ പിളര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശും വര്‍ഷങ്ങളായി ശ്രമിക്കുകയാണെന്ന് എം.കെ.ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്‌തു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയ കാലം മുതല്‍ ഇടതുമുന്നണിയുടെ ഘടകകക്ഷികളെ അടര്‍ത്തിയെടുക്കുവാന്‍ ശ്രമം നടത്തിയിരുന്നു. ആര്‍ ശെല്‍വരാജിന്റെ രാജിയും ഇത്തരത്തിലുണ്ടായതാണ്. ആര്‍.എസ്.പിയുമായി നേരത്തെ തന്നെ സന്ധി സംഭാഷണങ്ങള്‍ നടത്തിയിരുന്നു. കൊല്ലം സീറ്റ് കിട്ടില്ലെന്ന് അറിയാമായിരുന്നിട്ടും പ്രേമചന്ദ്രന്‍ കൊല്ലം സീറ്റിനുവേണ്ടി ചരടുവലി നടത്തിയത് യു.ഡി.എഫിലേക്ക് കൂറുമാറാന്‍ ലക്ഷ്യമിട്ടായിരുന്നു. ഷിബു ബേബി ജോണാണ് പ്രേമചന്ദ്രനെ യു.ഡി.എഫില്‍ എത്തിക്കാന്‍ ചരടുവലിച്ചത്. ആര്‍എസ്‌പി.യുടെ കൂറുമാറ്റത്തിനു പിന്നില്‍ സാമ്പത്തികമുണ്ടെന്ന് ഇടതുമുന്നണി ആരോപിക്കുന്നുവെങ്കിലും അതിലെത്ര വാസ്‌തവമുണ്ടെന്നറിയില്ല.
ആര്‍എസ്‌പിയിലെ തോമസ് ചാണ്ടി എം.എല്‍.എ മനസുകൊണ്ട് യു.ഡി.എഫിലാണ്. വ്യക്തിപരമായ വോട്ടുകളാണ് തോമസ് ചാണ്ടിക്ക് ലഭിക്കുന്നത്. പണത്തിന് പണവും സ്വാധീനത്തിന് സ്വാധീനവുമുളള തോമസ് ചാണ്ടിക്ക് കോണ്‍ഗ്രസ് വോട്ടുകള്‍ സ്ഥിരമായി ലഭിക്കാറുണ്ട്. ബി.ജെ.പി.യുടെ വോട്ടുകളും ചാണ്ടി സ്വന്തം പേരിലാക്കാറുണ്ട്.
തോമസ് ചാണ്ടിയും തത്‌കാലം എന്‍.സി.പി. വിടാന്‍ ഇടയില്ല. രണ്ട് എം.എല്‍.എ മാരുളള പാര്‍ട്ടിയില്‍ നിന്നും ഒരാള്‍ മാറിയാല്‍ കൂറുമാറ്റം സാദ്ധ്യമാകും. തത്‌കാലം എം.എല്‍.എ സ്ഥാനം രാജിവയ്‌ക്കാന്‍ ചാണ്ടി ആലോചിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ കുട്ടനാട് നിന്നും ജയിച്ചില്ലെങ്കിലോ എന്നാണ് തോമസ് ചാണ്ടിയുടെ സംശയം. ഇതിനിടയില്‍ ശരദ്‌പവാറിനെ ഇടപെടുത്തി ആര്‍സിപിയെ മുക്കാനുളള ശ്രമവും തോമസ് ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്നു.
ആര്‍എസ്‌പിയെ യു.ഡി.എഫില്‍ എത്തിക്കാനുളള ശ്രമങ്ങള്‍ക്ക് തടയിട്ട് എ.കെ.ശശീന്ദ്രന്‍ മാത്രമാണ്. ശശീന്ദ്രന്റെ വോട്ടുകളില്‍ ബഹുഭൂരിപക്ഷവും ഇടതുമുന്നണിയുടെ വോട്ടുകളാണ്. ശശീന്ദ്രന്‍ യു.ഡി.എഫിലെത്തിയാല്‍ വീണ്ടും ജയിക്കാനിടയില്ല. പ്രേമചന്ദ്രന് പിന്നാലെ ഉമ്മന്‍ചാണ്ടി ആര്‍.സി.പി.യെ ലക്ഷ്യമിടുന്നുവെന്ന് കണ്ടപ്പോള്‍ തന്നെ പിണറായി നേരിട്ട് രംഗത്തെത്തി. ശശീന്ദ്രനെ കൈയ്യിലാക്കി. ഇല്ലെങ്കില്‍ കാണാമായിരുന്നു പൂരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha