സിഎംപി പിളര്‍ന്നു, അരവിന്ദാക്ഷന്‍ വിഭാഗം എല്‍ഡിഎഫിലേക്ക്

സിഎംപി പിളര്‍ന്നു. അരവിന്ദാക്ഷന്‍ വിഭാഗം യുഡിഎഫ് വിട്ടു. 25 വര്‍ഷമായി യുഡിഎഫിലുണ്ടായിട്ട് പോലും കടുത്ത അവഗണനയാണ് മുന്നണിയില്‍ നിന്നുണ്ടായതെന്ന് നേതാക്കളായ അരവിന്ദാക്ഷനും എം.കെ കണ്ണനും പറഞ്ഞു. മുന്നണി വിട്ടുപോകുന്നതില്‍ വലിയ വേദനയുണ്ട്. എന്നാല്‍ അതല്ലാതെ മറ്റൊരു വഴിയില്ല.
പാര്‍ട്ടിയുടെ സമുന്നത നേതാവ് എം.വി രാഘവന്റെ പിന്തുണ തങ്ങള്‍ക്കാണെന്ന് അവര്‍ അവകാശപ്പെട്ടു. കൂടാതെ ഒമ്പത് പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഏഴുപേരുടെയും പിന്തുണയുണ്ട്. സംസ്ഥാന കമ്മിറ്റിയംഗങ്ങളില്‍ 80 പേരും ഒപ്പമുണ്ട്. കൂടാതെ കാസര്‍കോഡ്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലെ ഒഴികെ മറ്റെല്ലാ ജില്ലാഭാരവാഹികളും ഒപ്പമുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കാനും തീരുമാനമെടുത്തതായി അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha