തല്ലിയും തലോടിയും വീണ്ടും വിഎസ്... ടിപി വധം ഒരു പ്രാദേശിക പ്രശ്‌നം, ലാവലിന്‍ വിധി വേണ്ടത്ര പഠിച്ചതിന് ശേഷമുള്ളതല്ല

പാര്‍ട്ടിയെ ഒരേസമയം പ്രതിരോധത്തിലാക്കുകയും അതേസമയം അഭിനന്ദിക്കുകയും ചെയ്യുന്ന വിഎസിന്റെ സമീപനം തുടരുകയാണ്. ഇന്ത്യാ വിഷന് നല്‍കിയ അഭിമുഖത്തിലാണ് വിഎസ് വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. എസ്എന്‍സി ലാവലിന്‍ കേസിലെ കോടതി വിധി വേണ്ടത്ര പഠിച്ച ശേഷമുള്ളതല്ലെന്ന് വിഎസ് പറഞ്ഞു. ലാവലിന്‍ കേസില്‍ കീഴ്‌കോടതിയുടെ വിധിയാണ് വന്നിരിക്കുന്നത്. മേല്‍ക്കോടതിയുടെ വിധി വന്നാല്‍ മാത്രമേ കൃത്യമായ അഭിപ്രായം പറയാന്‍ സാധിക്കൂ. കീഴ്‌കോടതിയുടെ വിധി വന്നപ്പോള്‍ താന്‍ പിണറായി വിജയനെ അഭിനന്ദിച്ചതാണെന്നും വിഎസ് പറഞ്ഞു.
സിഎജി റിപ്പോര്‍ട്ടിനെ സിപിഐഎം എതിര്‍ക്കുന്നത് ശരിയല്ലെന്നും വിഎസ് പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി അഴിമതിയെ എതിര്‍ക്കുന്നതെന്നും വിഎസ് പറഞ്ഞു.
ടിപി ചന്ദ്രശേഖരന്‍ വധം ഒരു പ്രദേശത്ത് നടന്ന കാര്യം മാത്രമാണ്. രാജ്യത്തെ ഒരു പ്രദേശത്തെ ഒരുകൂട്ടമാളുകള്‍ ഒരു സഖാവിനെ കൊന്നത് കൊണ്ട് പാര്‍ട്ടിയെ പ്രതികൂട്ടിലാക്കാന്‍ സാധിക്കില്ല. സിപിഐഎം പോലുള്ള ഒരു അഖിലേന്ത്യ പാര്‍ട്ടിയെ ഒരു പ്രദേശത്തെ പ്രശ്‌നത്തിന്റെ പേരില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ല.
ടിപി വധത്തില്‍ പങ്കുള്ള പാര്‍ട്ടി അനുയായികളെ പുറത്താക്കാനുള്ള തീരുമാനമാണ് പാര്‍ട്ടിയെടുത്തത്. ടിപി വധത്തില്‍ പങ്കുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ ഇടമുണ്ടാകില്ലെന്ന പറഞ്ഞ പ്രകാശ് കാരാട്ട് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ടിപി വധത്തില്‍ അന്വേഷണം നടത്തിയത് അഖിലേന്ത്യ നേതൃത്വമാണ്. ടിപിയില്‍ തന്റെ നിലപാടുകള്‍ക്ക് കേന്ദ്ര കമ്മറ്റിയില്‍ അംഗീകാരം ലഭിച്ചു.
അതേസമയം ടിപി വധം രാഷ്ട്രീയ കൊലപാതകമാണെന്നും എന്നാല്‍ ഉത്തരവാദികളെ പാര്‍ട്ടി പുറത്താക്കിയെന്നും വിഎസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha