ദുരൂഹതകള്‍ മാറുന്നില്ല.. സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് രാസപരിശോധന റിപ്പോര്‍ട്ട്, മരുന്നുകളുടെ അമിതോപയോഗമാകാം...

തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സുനന്ദ പുഷ്‌കറിന്റെ മരണം ഒരിക്കല്‍ കൂടി സജീവ വിഷയമാകാന്‍ പോകുകയാണ്. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട്. മരുന്നുകളുടെ അമിത ഉപയോഗമാകാം മരണകാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
15 ഗ്രാമിനടുത്ത് വിഷം സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എയിംസിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണസംഘത്തിന് തലവേദനയാകുന്നതാണ് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട്. രാസപരിശോധനാഫലവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ താരതമ്യ പഠനം നടത്തണമെന്ന് ഡോക്ടര്‍മാരുടെ സംഘത്തോട് ആവശ്യപ്പെട്ടേക്കും.
ജനുവരി 13-നാണ് ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എഐസിസി സമ്മേളന ശേഷം ശശി തരൂര്‍ ഹോട്ടലില്‍ തിരിച്ചെത്തിയപ്പോഴാണു സുനന്ദയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. സുനന്ദയുടേത് പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതോടെ മരണകാരണം സംബന്ധിച്ച ദുരൂഹതകള്‍ ഏറി.
ശശി തരൂരും സുനന്ദയും തന്നില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് സഹായി നാരായണന്‍ വെളിപ്പെടുത്തി. മരണ ദിവസം പുലര്‍ച്ചെ നാല് വരെ ഇരുവരും വഴക്കിട്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്‍രെ ബന്ധത്തില്‍ സുനന്ദ അസ്വസ്ഥയായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തക നളിനി സിംഗും വെളിപ്പെടുത്തി. സുനന്ദ ഏറ്റവും ഒടുവില്‍ സംസാരിച്ചവരില്‍ ഒരാളായിരുന്നു നളിനി സിംഗ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha