വേണുഗോപാലിന് കോണ്‍ഗ്രസ് വിനയാകുന്നു;വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ച് പുലിവാലാക്കും

കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെ തോല്‍പ്പിക്കാന്‍ ആലപ്പുഴ ഡി.സി.സി. രംഗത്ത്. വെള്ളാപ്പള്ളി നടേശന്റെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നാണ് ആലപ്പുഴ ഡി.സി.സിയുടെ വാദം. വെള്ളാപ്പള്ളി നടേശനാകട്ടെ വേണുഗോപാലിനോടുളള സമീപനത്തില്‍ അയവു വരുത്തിയ വേളയിലാണ് ഡി.സി.സിയുടെ മലക്കം മറിച്ചില്‍. നടേശന്റെ വീട്ടില്‍ വോട്ടു തേടി പോകില്ലെന്ന് ഡി.സി.സി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പ്രഖ്യാപിച്ചു. അതേസമയം എസ്.എന്‍.ഡി.പിയുടെ പ്രവര്‍ത്തകര്‍ മാന്യന്‍മാരാണെന്നും അവരുമായി തങ്ങള്‍ക്കൊരു പിണക്കവുമില്ലെന്ന എ.എ.ഷുക്കൂര്‍ പ്രഖ്യാപിച്ചു. നടേശന്റ ചിന്താഗതികള്‍ അദ്ദേഹത്തിന്റെ സ്വകാര്യതാല്‌പര്യങ്ങള്‍ അനുസരിച്ചാണെന്നും ആരെയും ചവിട്ടിത്തേയ്‌ക്കാന്‍ നടേശന് മടിയില്ലെന്നും ഷുക്കൂര്‍ പറഞ്ഞു. വേണുഗോപാല്‍ എസ്.എന്‍.ഡി.പിയുടെ പന്തുണ തേടി കണിച്ചുക്കുളങ്ങരയിലെത്തില്ലെന്നും ഷുക്കൂര്‍ പറഞ്ഞു.
സോളാര്‍ വിവാദത്തോടെയാണ് നടേശനും ആലപ്പുഴ ഡി.സി.സിയും തമ്മിലിടഞ്ഞത്. 2013 ജുലൈ 29 ന് നടേശനെതിരെ ഡി.സി.സി പ്രമേയം പാസാക്കി. നടേശന്‍ എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. തുഷാര്‍ വെള്ളാപ്പള്ളിയും ബിജു രാധാകൃഷ്‌നും സരിതാ നായരുമായുള്ള ബന്ധം അന്വേഷിക്കണമെന്നും അക്കാലത്ത് ഡി.സി.സി. ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഷുക്കൂറിന്റെ നീക്കങ്ങള്‍ വെള്ളാപ്പളളിയെ അസ്വസ്ഥനാക്കുന്നുണ്ട്. തന്നെ കാണാന്‍ വരുന്നവര്‍ക്കല്ല താന്‍ വോട്ടു ചെയ്യാറുള്ളതെന്നും വോട്ടിനുള്ള അടിസ്ഥാനം ഭാവിയില്‍ നിശ്ചയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വേണുഗോപാല്‍ തന്നെ കാണാന്‍ എത്തിയില്ലെങ്കിലും എസ്.എന്‍.ഡി.പി യോഗം അദ്ദേഹത്തെ തിരസ്‌ക്കരിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാര്‍ച്ച് 31 ന് ചേരുന്ന യോഗം ഡയറക്‌ടര്‍ ബോര്‍ഡ് ആര്‍ക്കു വോട്ടു ചെയ്യണമെന്ന് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പ്രഖ്യാപിച്ചു.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി.ബി ചന്ദ്രബാബുവും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.വി താമരാക്ഷനും വെള്ളാപ്പള്ളിയെ കണ്ട് പിന്തുണ ആവശ്യപ്പെട്ടു. ചന്ദ്രബാബുവിനെ സഹായിക്കാമെന്ന് നടേശന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
എന്‍.എസ്.എസിന്റെ പിന്തുണയാണ് വേണുഗോപാലിനുള്ളത്. വേണുഗോപാലിന്റെ വിശ്വസ്‌തരില്‍ ഒരാളാണ് സുകുമാരന്‍നായര്‍. അതേസമയം കേരളത്തിലെ പ്രമുഖരായ നേതാക്കളുമായുള്ള സരിതാനായരുടെ കാസറ്റ് നടേശന്റെ കൈയിലുണ്ടെന്നും രഹസ്യ വര്‍ത്തമാനമുണ്ട്. നേരത്തെ വി.എം. സുധീരനെ ആലപ്പുഴ നിന്നും തോല്‍പ്പിച്ചതും നടേശനാണ്.
https://www.facebook.com/Malayalivartha