മൂന്നരക്കിലോ കഞ്ചാവുമായി രണ്ടു യുവതികള്‍ ഉള്‍പ്പെടെ നാലംഗ സംഘം എക്സൈസ് പിടിയിലായി

കുമളി ചെക്ക് പോസ്റ്റില്‍ എക്‌സൈസിനെ വെട്ടിച്ച് കടന്നവരെ പിന്‍തുടര്‍ന്ന് രണ്ട് പേരെ പീരുമേട്ടില്‍ നിന്നും രണ്ട് പേരെ മുണ്ടക്കയം ബസ് സ്റ്റാന്റില്‍ നിന്നുമാണ് പിടി കുടിയത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ഷഫീക്ക് (27), അനൂപ് അഷറഫ് (26), തളിപ്പറമ്പ് സ്വദേശിനി ജംസീല (28 ), കോഴിക്കോട് സ്വദേശിനി ഷീബ (35) എന്നിവരെയാണ് പിടികൂടിയത്.
ഇന്നലെ രാവിലെ പതിനൊന്നോടെ തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ കാര്‍ കുമളിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ എക്‌സെസ് ഉദ്യോഗസ്ഥര്‍ കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ കടന്നു പോവുകയായിരുന്നു. അപകടകരമായ വേഗതയില്‍ വാഹനം കടന്നു പോയ വിവരം പീരുമേട് എക്‌സൈസ് സി. ഐ യെ കുമളിയില്‍ നിന്നും അറിയിച്ചു. ഇതിനിടെ തേക്കടിക്കവലയില്‍ കാറില്‍ നിന്നും രണ്ട് പേര്‍ ബസില്‍ കയറി കഞ്ചാവുമായി രക്ഷപെടാന്‍ ശ്രമിച്ചു. മറ്റുരണ്ട് പേര്‍ കാറില്‍ യാത്ര തുടര്‍ന്നു. സി.ഐ വി.എ. സലീമും സംഘവും പീരുമേട്ടില്‍ വച്ച് കാര്‍ പിടി കൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവുമായി രണ്ടു പേര്‍ കടന്നതറിഞ്ഞത്.
പീരുമേട്ടില്‍ നിന്നെത്തിയ എക്‌സൈസ് സംഘം ബസിനെ പിന്തുടര്‍ന്ന് മുണ്ടക്കയം ബസ് സ്റ്റാന്റില്‍ വച്ച് ഇരുവരെയും പിടികൂടി. ഇവരില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളില്‍ വനിതകള്‍ ഉള്ളതിനാല്‍ കാഞ്ഞിരപ്പള്ളി റേഞ്ചില്‍ നിന്നും വനിതാ ഉദ്യോഗസ്ഥരെത്തിയാണ് അറസ്റ്റ് ചെയ്തത്. വിനോദ സഞ്ചാരത്തിനെന്ന പേരില്‍ തമിഴ്‌നാട്ടില്‍ എത്തി കമ്പത്തു നിന്നും കഞ്ചാവ് വാങ്ങി മടങ്ങുന്ന വഴിയാണ് ഇവര്‍ പിടിയിലായത്. പിടിയിലായ ജംസീലക്ക് ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വസ്ഥത ഉണ്ടായതിനാല്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.ഐ വി.എ സലീമിനൊപ്പം റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍, അല്‍ഫോന്‍സ്, ചന്ദ്രന്‍ കുട്ടി, സരസപ്പന്‍, സുമോദ്, ഷൈജു, രാജേഷ്, ബിജു, സിന്ദു തങ്കപ്പന്‍, സമീന്ദ്ര, രജനി എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha






















