രഹസ്യങ്ങളൊക്കെ പരസ്യമാക്കി മംഗളം

പിണറായി വിജയന്‍ മന്ത്രിസഭയിലെ അംഗമായിരുന്ന എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ചത് മംഗളം ടെലിവിഷന്‍ പുറത്ത് വിട്ട ടെലിഫോണ്‍ സംഭാഷണത്തിലൂടെ ആയിരുന്നു. അതിന്റെ പേരില്‍ മംഗളം ഏറെ പഴി കേട്ടെങ്കിലും എകെ ശശീന്ദ്രന്‍ ആ ടെലിഫോണ്‍ സംഭാഷണം നിഷേധിച്ചിട്ടില്ല.
എകെ ശശീന്ദ്രന്‍ മാത്രമല്ല, പിണറായി വിജയന്‍ മന്ത്രിസഭയിലെ മറ്റ് ചില പ്രമുഖരും മംഗളത്തിന്റെ ഹണി ട്രാപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയ കേരളത്തെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് മാര്‍ച്ച് 30 ന് പുറത്ത് വിടും എന്നും സൂചനകളുണ്ട്.മന്ത്രിസഭയിലെ മറ്റ് ചില അംഗങ്ങളുടേയും ഫോസംഭാഷണങ്ങള്‍ മംഗളം ടെലിവിഷന്റെ കൈവശം ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇനിയും പുറത്ത് വിടും എന്ന രീതിയിലുള്ള ചില സൂചനകളും പുറത്ത് വരുന്നുണ്ട്.

ഇടത് മന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍ മംഗളത്തിന്റെ ഹണി ട്രാപ്പില്‍ പെട്ടിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷികളുടെ മന്ത്രിമാരാണ് ഹണി ട്രാപ്പില്‍ പെട്ടിട്ടുള്ള മറ്റ് രണ്ട് പേര്‍ എന്ന രീതിയിലാണ് പ്രചാരണം കൊഴുക്കുന്നത്. മംഗളത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിന്റെ കാരണവും ഇതാണെന്നാണ് പ്രചരണം. മംഗളം ടെലിവിഷന്‍ ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കം തന്നെ എകെ ശശീന്ദ്രന്‍ രാജി പ്രഖ്യാപിച്ചിരുന്നു.
ഇതും കൂടുതല്‍ പേര്‍ കുടുങ്ങാനിടയുണ്ടെന്ന സൂചനയാണ് നല്‍കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. മംഗളം ടെലിവിഷനെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ പോലീസ് ഇനിയും തയ്യാറായിട്ടില്ല. പരാതിക്കാരിയില്ലാതിരുന്നിട്ടും സ്വകാര്യം ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ട സംഭവത്തില്‍ കേസ് എടുക്കാതിരിക്കാനുള്ള കാരണവും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.
ഇപ്പോള്‍ ആരോപണം ഉയര്‍ന്നത് താരതമ്യേന ദുര്‍ബലരായ എന്‍ സിപിയ്‌ക്കെതിരെ ആണ്. സിപിഎമ്മിനോ സിപിഐയ്‌ക്കോ എതിരെ ഇത്തരത്തില്‍ ഒരു ആരോപണം വന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് മന്ത്രിസഭയുടെ നിലനില്‍പിനെ തന്നെ ബാധിച്ചേക്കും എന്ന് ഉറപ്പാണ്. മംഗളം നടത്തിയത് ഹണി ട്രാപ്പ് ആണെന്ന ആരോപണം ഇപ്പോള്‍ തന്നെ ഉയരുന്നുണ്ട്. എന്നാല്‍ മംഗളം ആ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഹണി ട്രാപ്പ് തന്നെ ആണ് എന്ന് ആരോപിച്ച് മംഗളത്തിലെ ഒരു വനിത ജേര്‍ണലിസ്റ്റ് രാജിവയ്ക്കുകയും ചെയ്തു. അല്‍നീമ എന്ന യുവ ജേര്‍ണലിസ്റ്റ് ആണ് രാജിവച്ചത്.

അപമാനം സഹിക്കവയ്യ എന്നാണ് അല്‍നീമ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മംഗളം ടെലിവിഷനെതിരെ ഗുരുതരമായ ആരോപണങ്ങളും അല്‍നീമ ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്തെ വനിത മാധ്യമ പ്രവര്‍ത്തകരും മംഗളത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. എകെ ശശീന്ദ്രന്റെ ടെലിഫോണ്‍ സംഭാഷണ വിവാദം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളം ഇതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. മംഗളം വാര്‍ത്ത പുറത്ത് വിട്ട രീതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതിന്റെ മുന്‍പന്തിയില്‍ ഉള്ളത്.
https://www.facebook.com/Malayalivartha






















