കോട്ടയത്ത് ട്രെയിന്‍ തട്ടി രണ്ടു മരണവും സമീപത്തെ ആറ്റില്‍ 2 പേര്‍ മരിച്ചനിലയിലും കണ്ടെത്തി

കോട്ടയത്ത് കുമാരനല്ലൂരില്‍ ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. കട്ടപ്പന സ്വദേശികളായ സന്ധ്യയും മകള്‍ വിദ്യയുമാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ രണ്ട് കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കട്ടപ്പന സ്വദേശികളായ സന്‌ധ്യ , വിദ്യ , കുട്ടികളായ അശ്വിന്‍, അഖില്‍ ഇവര്‍ രാവിലെ പാളത്തില്‍ കൂടി നടന്നു പോകുന്നത് നാട്ടുകാര്‍ കണ്ടതായി പറഞ്ഞു. ഇവര്‍ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കൂടാതെ സമീപത്തെ ആറ്റില്‍ 2 അജ്ഞാത മൃതദേഹങ്ങളും കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വ്യത്യസ്‌തങ്ങളായ രണ്ട് അപകടങ്ങളിലാണ് നാലുമരണം നടന്നതെന്നുള്ള സൂചനയുമുണ്ട്.
സ്‌ത്രീകളുടെ മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കിന് സമീപവും പുരുഷന്മാരുടേത് മീനച്ചിലാറ്റിലുമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആറ്റില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha