അമ്മക്കോഴിയെ തെരുവുനായ്ക്കള്‍ കൊന്നു; സന്തതിപരമ്പരയ്ക്ക് പൂവന്‍ അടയിരുന്നു

കാലം മാറിയപ്പോള്‍ കൂവാന്‍ മാത്രമല്ല വേണ്ടിവന്നാല്‍ തളളക്കോഴിയുടെ റോളും ഏറ്റെടുക്കാമെന്ന് തെളിയിച്ചൊരു പൂവന്‍ കോഴി. തൃക്കരിപ്പൂരിലാണ് ഈ വ്യത്യസ്തനായ പൂവനുള്ളത് .തെരുവുനായ്ക്കൂട്ടം തള്ളക്കോഴിയെ കടിച്ചുകീറി കൊന്നെങ്കിലും സന്തതി പരമ്പരയ്ക്കു പൂവന്‍ അടയിരുന്നു. ഒടുവില്‍ വിരിഞ്ഞുവന്നതു രണ്ടു കുഞ്ഞുങ്ങള്‍. പടന്ന എടച്ചാക്കൈ പാലത്തരയിലെ പി. ഷിഹാബുദ്ദീന്റെ വീട്ടിലാണ് പൂവന്‍കോഴി അടയിരുന്നു മുട്ടകള്‍ വിരിയിച്ചത്. വീട്ടിലെ തള്ളക്കോഴിയെ തെരുവുനായ്ക്കൂട്ടം കൊന്നൊടുക്കിയിരുന്നു. ഇതിനുശേഷമാണ് മുട്ടകള്‍ക്ക് പൂവന്‍കോഴി അടയിരിക്കാന്‍ തുടങ്ങിയത്. വീട്ടുകാര്‍ക്കു പ്രതീക്ഷയില്ലായിരുന്നു. പക്ഷേ, രണ്ടെണ്ണം വിരിഞ്ഞു പുറത്തുവന്നു. ഒരാഴ്ച മുന്‍പാണിത്. ഇപ്പോള്‍ പെറ്റമ്മയും പോറ്റമ്മയും എല്ലാം പൂവന്‍ തന്നെ. റാഞ്ചിയെടുക്കാന്‍ വരുന്നവരെ കാണുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് പൂവന്‍ ചിറകിനടിയില്‍ സംരക്ഷണവും നല്‍കുന്നു.
https://www.facebook.com/Malayalivartha






















